താരൻ മാറ്റിയെടുക്കാൻ കറ്റാർവാഴ മാസ്ക്… എങ്ങനെ തയ്യാറാക്കാം?

തലമുടിയുടെ ആരോഗ്യത്തെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് താരൻ. തുടക്കത്തിൽ തന്നെ ശരിയായ പരിചരണം നൽകിയില്ലെങ്കിൽ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പ്രശ്നമാണിത്. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഇളകി വരുന്ന അവസ്ഥയാണിത്. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലമാണ് താരൻ എന്ന പ്രശ്നമുണ്ടാകുന്നത്. താരൻ അധികമാകുമ്പോൾ വസ്ത്രങ്ങളിലും കഴുത്തിനും പുറകിലുമൊക്കെ കാണപ്പെടാറുണ്ട്. മുടികൊഴിച്ചിലിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈ താരൻ.

Advertisements

കറ്റാ‍ർവാഴ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിക്ക വീടുകളിലെയും പറമ്പുകളിൽ ധാരാളമായി കണ്ടു വരുന്നതാണ് കറ്റാർവാഴ. മുടിയുടെ ച‍ർമ്മത്തിൻ്റെയും ഉറ്റ സുഹൃത്താണ് കറ്റാർവാഴ. മുടിയുടെ മിക്ക പ്രശ്നങ്ങളും ഇല്ലാതാക്കാൻ കറ്റാർവാഴ സഹായിക്കും. മുടികൊഴിച്ചിൽ, മുടി പൊട്ടി പോകൽ, താരൻ, വരണ്ട മുടി പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കറ്റാർവാഴയിലുണ്ട്. മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താൻ നല്ലതാണ് കറ്റാർവാഴ. തലയോട്ടിയിലെ ചൊറിച്ചിലും താരനും എളുപ്പത്തിൽ മാറ്റാൻ ഇത് സഹായിക്കും.

വെളിച്ചെണ്ണ

പണ്ട് കാലത്തും ഇപ്പോഴുമൊക്കെ മുടിയിൽ തേയ്ക്കാൻ ഉപയോഗിക്കുന്നതാണ് വെളിച്ചെണ്ണ. നല്ല കാച്ചിയെടുത്തെ വെളിച്ചെണ്ണയുടെ ഗുണം മുടിയ്ക്ക് ഏറെ നല്ലതാണ്. മുടി വളർത്താനും അതുപോലെ മുടികൊഴിച്ചിൽ നിർത്താനും വെളിച്ചെണ്ണ ഏറെ സഹായിക്കും. മുടിയ്ക്ക് ആവശ്യമായ ഈ‍ർപ്പം നിലനിർത്താനും വെളിച്ചെണ്ണ നല്ലതാണ്. വരണ്ട മുടിയെ നന്നാക്കാനും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. തലയോട്ടിയിലെ ചൊറിച്ചിലും അതുപോലെ താരൻ പ്രശ്നങ്ങളും അകറ്റാനും വെളിച്ചെണ്ണ വളരെയധികം സഹായിക്കും.

നാരങ്ങ നീര് 

തലയോട്ടിയിലെ താരൻ മാറ്റാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് നാരങ്ങ നീര്. ഇതിലെ സിട്രിക് ആസിഡ് തലയോട്ടിയിലെ വരൾച്ചയെയും താരനെയും ഇല്ലാതാക്കാൻ ഏറെ സഹായിക്കും. തലയോട്ടിയിലെ പിഎച്ച് ലെവൽ നിയന്ത്രിക്കാനും നാരങ്ങ നീര് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി മുടിയ്ക്ക് വളരെ പ്രധാനമാണ്. തലയോട്ടിയിൽ അമിതമായി സെബം ഉത്പാദിപ്പിക്കുന്നത് തടയാനും നാരങ്ങയ്ക്ക് കഴിയാറുണ്ട്.

മാസ്ക് തയാറാക്കാൻ

ഇതിനായി രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എടുക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും 1 ടേബിൾ സ്പൂൺ നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കണം. അതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് മുടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുതി വ്യത്തിയാക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്.

Hot Topics

Related Articles