ആലപ്പുഴ :
ബിജെപി ആലപ്പുഴ അവലോകന യോഗത്തില്‍ വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി ശോഭ സുരേന്ദ്രൻ. ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥി ആലപ്പുഴയില്‍ ഇടപെട്ടെന്നാണ് ആരോപണം. അനാവശ്യ ഇടപെടല്‍ അനുവദിക്കരുതായിരുന്നു എന്നും അവർ വ്യക്തമാക്കി. ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയുടെ ജില്ലയിലെ വിശ്വസ്തന് വഴിയാണ് ഇടപെട്ടതെന്നും ശോഭ ആരോപിച്ചു .
326 ബൂത്തുകള്‍ ആദ്യഘട്ടത്തിന് പ്രവര്‍ത്തിച്ചില്ല .14 ദിവസം കഴിഞ്ഞാണ് പോസ്റ്റര്‍ പോലും ഒട്ടിച്ചത്. മറ്റു സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററും ഫ്ളക്സും നിറഞ്ഞതിനു ശേഷമാണ് പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ തുടങ്ങിയത് എന്നും അവർ പറഞ്ഞു. തൻ്റെ മാനേജര്‍ക്ക് വാഹനം പോലും നിഷേധിച്ചു. ബാക്കി ഫലപ്രഖ്യാപനത്തിനു ശേഷം പറയാം. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയും ശോഭ പറഞ്ഞു .