ആലപ്പുഴ :
എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു. തിരുനാളിനു കൊടിയേറിയതിന്റെ ഏഴാം ദിവസമായ ഇന്ന് രാവിലെ 5.45 ന് ഫാ. അലന് വെട്ടുകുഴിയുടെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നായിരുന്നു വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപം തിരുനടയില്‍ നിന്ന് ദേവാലയ കവാടത്തിലേക്ക് സംവഹിക്കപ്പെട്ടത്. തിരുസ്വരൂപ പ്രതിഷ്ഠയ്ക്ക് ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍, വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ വന്‍ ഭക്തജന സമൂഹത്തെ സാക്ഷി നിര്‍ത്തി പ്രാര്‍ത്ഥനകളുടെയും ദൈവസ്തുതിപ്പുകളുടെയും നിറവിലാണ് തിരുസ്വരൂപം പ്രതിഷ്ഠക്കായി എടുത്തത്. വിശുദ്ധ ഗീവര്‍ഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേര്‍ന്നു നിന്നു പ്രാര്‍ത്ഥിക്കുന്നതിനും വിശ്വാസികള്‍ക്ക് ഇന്ന് മുതല്‍ അവസരം ലഭിച്ചു തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസ്സി. വികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. ജേക്കബ് ചെത്തിപ്പുഴ, ഫാ. വര്‍ഗീസ് മതിലകത്തുകുഴി, ഫാ. ആന്റണി ചൂരവടി, ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, ഫാ. സേവ്യര്‍ വെട്ടിത്താനം, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യന്‍ മനയത്ത്, ഫാ. മാത്യു മാലിയില്‍, ഫാ. സൈമണ്‍, ഫാ. ജനീസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൈക്കാരന്മാരായ ജെയ്സപ്പന്‍ മത്തായി കണ്ടത്തില്‍, ജെയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, പി.കെ ഫ്രാന്‍സിസ് കണ്ടത്തിപറമ്പില്‍ പത്തില്‍, ജനറല്‍ കണ്‍വീനര്‍ ബിനോയ് മാത്യു ഒലക്കപ്പാടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സോജന് സെബാസ്റ്റ്യന്‍ കണ്ണന്തറ, ജോയിന്റ് കണ്‍വീനര്‍മാരായ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, ജയിന് മാത്യു കറുകയില്‍, കണ്‍വീനര്‍മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, ജോസി കുര്യന് പരുമൂട്ടില്, ടോം ജെ. കൂട്ടക്കര, റാണി ആന്റണി തെക്കേടം, വിന്‍സെന്റ് തോമസ് പഴയാറ്റില്‍, ബാബു വര്‍ഗീസ് പള്ളിത്തറ, റൂബി ജോര്‍ജ്ജ് കരിക്കംപള്ളില്‍, ഗ്രേയ്സ് മാത്യു കൊച്ചുചിറ, മറിയാമ്മ ജോളി വേണാട്, റോബിന് റ്റി. കളങ്ങര, സാം വര്‍ഗീസ് വാതല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
തമിഴ്നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ പള്ളി പരിസരത്തും, സമീപത്തെ വീടുകളിലും സ്കൂളുകളിലും താമസം ആരംഭിച്ചിട്ടുണ്ട്. പ്രധാന തിരുനാള്‍ ദിനമായ മെയ് ഏഴ് വരെ ഇവര്‍ ഇവിടെ ഉണ്ടാകും. മെയ് ആറിന് നടക്കുന്ന ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും തിരുനാള്‍ പ്രദിക്ഷണത്തിലും ഗീവര്‍ഗീസ് സഹദായുടെ രൂപവും ചെറിയ രൂപങ്ങളും കൊടിയും കുടകളും കുരിശുമൊക്കെ വഹിക്കുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തജനങ്ങളാണ്. ഇത് അവര്‍ക്കുള്ള പരമ്പരാഗതമായ അവകാശമാണ്.
ഇത്തവണത്തെ തിരുനാളിന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സീറോ മലബാര്‍ സഭ എമിരിറ്റസ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കോട്ടാര്‍ രൂപത എമിരിറ്റസ് ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ റെമിജിയൂസ്, തക്കല രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, കുഴിത്തുറൈ രൂപത ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് അനസ്താസ് എന്നിവരുടെ സാന്നിദ്ധ്യമുണ്ടാകും.