ആലപ്പുഴ : ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ അത്ഭുത തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം നടന്നു. ആണ്ട് വട്ടത്തില്‍ ഒരിക്കല്‍ മാത്രമാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പുണ്യരൂപം പുറത്തേക്ക് എഴുന്നള്ളിക്കുന്നത്. പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ രാവിലെ മുതല്‍ പള്ളിയങ്കണത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു.
കടുത്ത ചൂടിനേയും അവഗണിച്ച് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
മൂന്നിന് കുഴിത്തുറൈ രൂപതാ മെത്രാന്‍ റവ. ഡോ. ആല്‍ബര്‍ട്ട് അനസ്താസ് മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ തമിഴ് കുര്‍ബാനയെ തുടര്‍ന്നാണ് തിരുസ്വരൂപം പ്രദക്ഷണത്തിനായി എടുത്തത്. തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. ജിജോ ഇലവുംമൂട്ടില്‍ കാര്‍മികത്വം വഹിച്ചു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് കാരക്കാട്, ഫാ. ജോസഫ് വാണിയപുരയ്ക്കല്‍, അസ്സി. വികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. ജേക്കബ് ചെത്തിപ്പുഴ, ഫാ. വര്‍ഗീസ് മതിലകത്തുകുഴി, ഫാ. ആന്റണി ചൂരവടി, ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, ഫാ. സേവ്യര്‍ വെട്ടിത്താനം, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യന്‍ മനയത്ത്, ഫാ. മാത്യു കണ്ണംപള്ളി, ഫാ. സൈമണ്‍, ഫാ. ജനീസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈക്കാരന്മാരായ ജെയ്‌സപ്പന്‍ മത്തായി കണ്ടത്തില്‍, ജെയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, പി.കെ ഫ്രാന്‍സിസ് കണ്ടത്തിപറമ്പില്‍ പത്തില്‍, ജനറല്‍ കണ്‍വീനര്‍ ബിനോയ് മാത്യു ഒലക്കപ്പാടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സോജന്‍ സെബാസ്റ്റ്യന്‍ കണ്ണന്തറ, ജോയിന്റ് കണ്‍വീനര്‍മാരായ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, ജയിന്‍ മാത്യു കറുകയില്‍, കണ്‍വീനര്‍മാരായ സിബിച്ചന്‍ തെക്കേടം, ജോണ്‍ ചാക്കോ വടക്കേറ്റം പുന്നപ്ര, ടോം ജെ. കൂട്ടക്കര, ഡോ. ജോച്ചന്‍ ജോസഫ് കൊഴുപ്പക്കളം, വര്‍ഗീസ് ദേവസ്യ വേലിക്കളം, വര്‍ഗീസ് എം.ജെ. മണക്കളം, വിന്‍സെന്റ് പഴയാറ്റിൽ, ജോസുക്കുട്ടി സെബാസ്റ്റ്യന്‍ വേഴക്കാട്, ചാക്കോ ആന്റണി പുത്തന്‍വീട്, സുനിത മോനിച്ചന്‍ കറുകപറമ്പില്‍, സെബാസ്റ്റ്യന്‍ മൂന്നുപറയില്‍, ജയിംസ് കളത്തൂര്‍, ജിന്‍സി ജോളി കട്ടപ്പറം, ജോസിമോന്‍ അഗസ്തി ആശ്ശാംപറമ്പില്‍, ജോര്‍ജ് മാത്യു മുണ്ടകത്തില്‍, ബാബു പള്ളിത്തറ, ബിജു കളപ്പുരയ്ക്കല്‍, ജോബിന്‍ മണലേല്‍, അന്നമ്മ ചെറിയാന്‍ ആലപ്പാട്ട്, റെഞ്ചു റോബിന്‍ പള്ളിപറമ്പില്‍, മേഴ്‌സി സെബാസ്റ്റ്യന്‍ വേഴക്കാട്, റിൻസി കണ്ടത്തിപറമ്പിൽ
കവിത തോപ്പിൽ, വിൻസെന്റ് കൊച്ചുപറമ്പിൽ,
ജോബി കണ്ണമ്പള്ളി,
കെ.പി. കുഞ്ഞുമോന്‍ കിഴക്കേപരുമൂട്ടില്‍, സിജന്‍ ജോസഫ് മാലിയില്‍, ബിബിന്‍ ജോബ് പോളയ്ക്കല്‍, റോബിൻ കളങ്ങര, സനില്‍ ജോസഫ് ഒറ്റാറയ്ക്കല്‍ കാടാത്ത്, സാം വർഗീസ് വാതല്ലൂർ, ബാബു വള്ളോന്ത്ര എന്നിവര്‍ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി.
തമിഴ്‌നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറയിലെ വിശ്വാസികളാണ് പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിച്ചത്. പരമ്പരാഗതമായി പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിക്കുന്നതിനുള്ള അവകാശം ഈ തുറക്കാര്‍ക്കാണ്. പ്രദക്ഷിണത്തിന് ശേഷം ഇവര്‍ പള്ളിയില്‍ നിന്ന് അവകാശ നേര്‍ച്ചയായി വലകെട്ടുന്നതിനുള്ള തലനൂല്‍, വള്ളത്തില്‍ കെട്ടാനുള്ള കൊടി, ഉപ്പ്, കുരുമുളക്, മലര്‍ എന്നിവ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാന്റെ കൈയ്യില്‍ നിന്ന് ഏറ്റു വാങ്ങിയാണ് രാത്രിയോടെ മടങ്ങിയത്.
മെയ് 14 നാണ് എട്ടാമിടം. വൈകിട്ട് നാലുമണിക്ക് ചെറിയരൂപം എഴുന്നള്ളിച്ചുകൊണ്ട് കുരിശടിയിലേയ്ക്ക് നടക്കുന്ന പ്രദക്ഷിണത്തിനെ തുടര്‍ന്ന് കൊടിയിറങ്ങും. അന്ന് രാത്രി 9.30 ന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപനമാകും.