തലവടി ഗ്രാമപഞ്ചായത്ത് മികവ് 24 മെറിറ്റ് അവാര്‍ഡ് നൽകി

ആലപ്പുഴ : തലവടി ഗ്രാമപഞ്ചായത്ത് മികവ് 24 മെറിറ്റ് അവാര്‍ഡ് നൽകി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനവും അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ജോജി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷമാരായ സുജി സന്തോഷ്, കൊച്ചുമോള്‍ ഉത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാകുട്ടി ഫിലിപ്പോസ്, ജോജി വൈലപ്പള്ളി, കല മധു, പ്രിയ അരുണ്‍, സെക്രട്ടറി ജി വി വിനോദ് കുമാര്‍, അസി. സെക്രട്ടറി അപ്പു കെ എസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഉഷ വിക്രമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

Advertisements

Hot Topics

Related Articles