മുട്ടാര്‍ ഗ്രാമപഞ്ചായത്ത് : പഠനോപകരണ വിതരണം നടത്തി

എടത്വ : മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം നടന്നു. മുട്ടാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബന്‍ ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷില്ലി അലക്‌സ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഡോളി സ്‌കറിയാ, സെക്രട്ടറി ബിനു ഗോപാല്‍, നിര്‍വഹണ ഉദ്യോഗസ്ഥയായ ഹെഡമിസ്ട്രസ് ശാന്തി എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles