തലവടി ഗ്രാമപഞ്ചായത്ത് : വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര പര്യടനം നടന്നു

ആലപ്പുഴ :
കേന്ദ്ര ഗവണ്‍മെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തലവടി ഗ്രാമപഞ്ചായത്തില്‍ ഫെഡറല്‍ ബാങ്ക് തലവടി ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്നു. ബ്രഹ്മശ്രീ നീലകണ്ഠരരു ആനന്ദ് പട്ടമന ഉദ്ഘാടനം നിര്‍വഹിച്ചു. ബി.എല്‍.ബി.സി. കണ്‍വീനര്‍ പ്രേമ കെ. അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, തലവടി ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ്, ഫെഡറല്‍ ബാങ്ക് മാനേജര്‍ ലാബ്ലൂ തോമസ്, കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ ഡോ. ലേഖ, ഫാക്ടിനെ പ്രതിനിധീകരിച്ച് രേഷ്മ, കൃഷി ഓഫീസര്‍ രാജകൃഷ്ണന്‍, സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ ഗോപീകൃഷ്ണന്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖ മാനേജര്‍ അനീഷ് കെ.സി. എന്നിവര്‍ പ്രസംഗിച്ചു.

Advertisements

ബി.എല്‍.ബി.സി. കണ്‍വിനര്‍ പ്രേമ, മുദ്ര യോജന, എസ്.എച്.ജി, പി.എം.എഫ്.എം.ഇ, പി.എം.ഇ.ജി.പി. തുടങ്ങിയ സ്‌കീമുകളിലുള്ള ലോണ്‍ അനുമതി പത്രങ്ങള്‍ (മൊത്തം 13.46 ലക്ഷം) വിതരണം ചെയ്തു. ലിസ് ലിയോ ഇന്ത്യന്‍ സര്‍വ്വീസസ് സൗജന്യ ഗ്യാസ് കണക്ഷനും വിതരണം ചെയ്തു. ഫാക്ട് പ്രതിനിധി രേഷ്മ നാനോ, യൂറിയ സമീകൃത വളപ്രയോഗം, ഡ്രോണ്‍ ഉപയോഗം എന്നിവ വിവരിച്ചു. എച്ച്.എല്‍.എല്‍. ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ സ്റ്റാളുകള്‍ ഇട്ട് പദ്ധതികള്‍ വിവരിക്കുകയും ചെയ്തു. സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ സങ്കല്‍പ് പ്രതിജ്ഞ ചൊല്ലികൊടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.