തലവടി ഉപജില്ല : ദേശീയ സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിച്ച പ്രതിഭകളെ ആദരിച്ചു

ആലപ്പുഴ :
തലവടി ഉപജില്ലയിലെ ദേശീയ സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിച്ച പ്രതിഭകളായ വിദ്യാര്‍ത്ഥികളേയും, അധ്യാപകരേയും ജീവനക്കാരേയും ആദരിച്ചു. ആത്മീയ ഗുരുവും, പ്രഭാഷകനും, എഴുത്തുകാരനും, ചിന്തകനുമായ ഫാ. ബോബി ജോസ് കട്ടിക്കാട് ഉദ്ഘാടനം ചെയ്തു. ഒരു പുഴ പോലെ ഒഴുകി ഈര്‍പ്പവും നനവും മനസ്സിലും, പ്രവര്‍ത്തനങ്ങളിലും വരുത്തുന്ന, തൊട്ടു മുന്‍പില്‍ ഇരിക്കുന്നവരുടെ ചൂടും മനസ്സും അറിയുന്നവര്‍ ആവണം അധ്യാപകര്‍ എന്ന് അദ്ദേഹം പറഞ്ഞു.
എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയവര്‍, പ്രീപ്രൈമറി കലോത്സവ വിജയികള്‍, പാചകക്കാര്‍ മുതല്‍ പ്രിന്‍സിപ്പല്‍ വരെയുള്ളവരും, ബിആര്‍സി, എഇഒ ഓഫീസ് ജീവനക്കാര്‍ക്കും കൂടി സംഘടിപ്പിച്ച സാഫല്യം കലോത്സവ വിജയികള്‍, മികച്ച പാചകത്തൊഴിലാളികള്‍, കായികമേഖലയില്‍ മികവ് തെളിയിച്ച വിദ്യാലയങ്ങള്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സന്തോഷിന്റെ നേതൃത്വത്തില്‍ എച്ച്എം ഫോറം ആണ് പരിപാടികള്‍ സംഘടിപ്പിച്ചത്. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് അധ്യക്ഷത വഹിച്ചു. എടത്വ ഫെറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ആമുഖപ്രഭാഷണം നടത്തി. കുട്ടനാട് ഡിഇഒ ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ തോമസ്‌കുട്ടി മാത്യു ചീരംവേലില്‍, പ്രധാനാധ്യാപകരായ ജിജി, സന്തോഷ്‌കുമാര്‍, ടോം. ജെ. കൂട്ടക്കര, ബിപിസി ഗോപലാല്‍, പി.റ്റി.എ പ്രതിനിധി ജയന്‍ ജോസഫ്, കണ്‍വീനര്‍ സിനി എം. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മാനാര്‍ഹരായ പ്രതിഭകളുടെ കലാപരിപാടികളും നടന്നു.

Advertisements

Hot Topics

Related Articles