അമ്പലപ്പുഴ:അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കാർ ഇടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം.തകഴി പഞ്ചായത്തിലെ പടഹാരം പാങ്ങിപ്പിള്ളി വീട്ടിൽ ഉണ്ണി (60) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12 ഓടെ തകഴി റെയിവേ ക്രോസിന് സമീപം വെച്ചായിരുന്നു അപകടം.പടഹാരത്ത് നിന്നും തകഴിയിലേക്ക് പോകുകയായിരുന്ന ഉണ്ണി സഞ്ചരിച്ചിരുന്ന സൈക്കിളിന് പിന്നിൽ കാറ് ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
Advertisements