അമലഗിരി : റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ ക്രിസ്മസ് നവവത്സര വാർഷിക ആഘോഷം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി ഉദ്ഘാടനം ചെയ്തു. അമലഗിരി. അമലഗിരി റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ ക്രിസ്മസ് – നവവത്സര ആഘോഷവും വാർഷിക സമ്മേളനവും അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ഡോ.കെ. എം. കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി ക്രിസ്മസ് നവവത്സര സന്ദേശം നടത്തി. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയവരെ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ആദരിച്ചു. ഡോ. സുരേഷ് ഭട്ട്, ഫാ. ജോൺസൺ പുത്തൻപറമ്പിൽ, അഡ്വ. ടി. വി. സോണി,പ്രൊഫ. ജയിസ് കുര്യൻ, ഡോ. സിബു ചിത്രൻ, ഡോ. സുനോയ് എം. എസ്, ജോസ് പ്രകാശ്,ഡോ. അനു വര്ഗീസ്, ഷീല ജോസ്, ലീനസ് ബേബി എന്നിവർ പ്രസംഗിച്ചു.