അമലഗിരി: ജില്ലാ ഹോമിയോ ആശുപത്രിയും നാഷണൽ സർവീസ് സ്കീമും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ബി. കെ. കോളേജിൽ യോഗാ പരിശീലന ക്യാമ്പ് നടത്തി. ബി. കെ. കോളേജ് പ്രിൻസിപ്പൽ ഡോ. ലീനാ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന അന്താരാഷ്ട്ര യോഗാ ദിനാചരണവും യോഗാ പരിശീലന ക്യാമ്പും ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. ഹോമിയോ ഡി.എം.ഒ. ഡോ. ആർ. സരളകുമാരി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സുകുമാരി എ. ടി, ആയുഷ്മാൻ-ഭവ: കോട്ടയം യൂണിറ്റ് കൺവീനർ ഡോ. ജയമോൾ ജെ,നാഷണൽ സർവീസ് സ്കീം കോർഡിനേറ്റർ പ്രൊഫ. ദിയ ഫിലിപ്പ്, പ്രൊഫ. മെൽബി ജേക്കബ്,സിസ്റ്റർ ദീപാ തോമസ്, കല്യാണിനി ബി. നായർ, മഞ്ജു തോമസ്, അഞ്ചു സാബു എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥിനികൾക്കുള്ള യോഗാ പരിശീലന ക്യാമ്പിന് നാച്ചുറോപതി മെഡിക്കൽ ഓഫീസർ ഡോ. ധന്യമോൾ എ. പി, സുജമോൾ എ. വി എന്നിവർ നേതൃത്വം നൽകി