കോട്ടയം : അമൽ ജ്യോതി കോളേജിൽ കണ്ടത് നീതിക്കായി പോരാടുന്ന വിദ്യാർത്ഥികളുടെ ശബ്ദമാണെന്ന് കെ.എസ് യു പുതുപ്പള്ളി ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ അറിയിച്ചു. ആ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കോളേജ് മാനേജ്മെന്റിന്റെയും പോലീസിന്റെയും അതിക്രമത്തിനെതിരെ അതി ശക്തമായിട്ടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു. ഓരോ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തെയും സുരക്ഷയും ചോദ്യം ചെയ്തു കൊണ്ടുള്ള നടപടികളാണ് അമൽ ജ്യോതി കോളേജിൽ നടന്നുകൊണ്ടിരിക്കുന്നത്
ഓരോ വിദ്യാർഥികളും വരും തലമുറയുടെ പ്രതീക്ഷയാണ് ആ പ്രതീക്ഷകളെ തല്ലി ചതക്കാൻ നോക്കുന്ന ഓരോരുത്തർക്ക് എതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദേഹം പറഞ്ഞു.
Advertisements