കൂടപ്പുലം : ഗാന്ധിജിയുടെ രാമരാജ്യം എന്ന രാഷ്ട്ര സങ്കല്പം യാഥാർഥ്യം ആക്കുന്നതിനുള്ള ചുവടുവെയ്പ്പുമായി കോട്ടയം ജില്ലയിലെ കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ നാലമ്പലദർശനത്തോടനുബന്ധിച്ച് രാമരാജ്യം സ്റ്റാൾ ആരംഭിച്ചു. സ്വദേശി ഉൽപ്പന്നങ്ങളുടെയും നിരാലംബരായ വ്യക്തികൾ നിർമ്മിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെയും സൗഹൃദ വിപണിയാണിത്.
Advertisements
ഏതൊരാൾക്കും സാധനങ്ങൾ തെരെഞ്ഞെടുത്തു അവയുടെ വില സ്വയം പണപ്പെട്ടിയിൽ നിക്ഷേപിച്ച് സ്വന്തമാക്കാം. ആരും ശിക്ഷിക്കുവാനോ നിരീക്ഷിക്കുവാനോ ഉണ്ടാവില്ല എന്നതാണ് സത്യവും നീതിയും പുലർന്ന് കാണുവാൻ ആഗ്രഹിക്കുന്ന ഈ രാമരാജ്യത്തിന്റെ പ്രത്യേകത.