അമയന്നൂർ വാരിക്കാട് ദേവീക്ഷേത്രത്തിലെ മേട പുണർത മഹോത്സവം മെയ് അഞ്ചു മുതൽ ഏഴു വരെ

അമയന്നൂർ: വാരിക്കാട് ദേവീക്ഷേത്രത്തിലെ മേടപുണർത മഹോത്സവം മെയ് അഞ്ചു മുതൽ ഏഴു വരെ നടക്കും. ക്ഷേത്രത്തിൽ മേയ് അഞ്ചിന് വൈകിട്ട് ഏഴരയ്ക്ക് സംഗീത സദസ്. മെയ് ആറിന് വൈകിട്ട് നാലിന് സർവൈശ്വര്യ പൂജ, വൈകിട്ട് ഏഴിന് ഡോ.കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസജപലഹരി. മൂന്നാം ഉത്സവദിവസമായ മെയ് ഏഴിന് ഉച്ചയ്ക്ക് 12 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് ആറിന് താലപ്പൊലി. പുളിയന്താക്കൽ കാണിക്കമണ്ഡപത്തിൽ നിന്നും അമയന്നൂർ ദേവീക്ഷേത്രം വഴി വാരിക്കാട് ദേവീക്ഷേത്രം വഴി വാരിക്കാട് ദേവീക്ഷേത്ര സന്നിധിയിലേയ്ക്ക് എത്തും. വൈകിട്ട് ഏഴിന് കളമെഴുത്തുംപാട്ടും. രാത്രി എട്ടിന് ആർ ത്രീ മ്യൂസിക്ക് ബാൻഡ്‌സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ത്രയം.

Hot Topics

Related Articles