അമ്പലപ്പുഴ പാല്‍പ്പായസം ഇനി തികയാതിരിക്കില്ല; 29 ലക്ഷം രൂപ ചെലവില്‍ 1500 ലിറ്റർ ശേഷിയുള്ള ഭീമൻ വാർപ്പ് ക്ഷേത്രത്തിലെത്തി

അമ്പലപ്പുഴ:അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ പാല്‍പ്പായസത്തിന്‍റെ ആവശ്യക്കാർ വർധിച്ചതോടെ, 29 ലക്ഷം രൂപ ചെലവിൽ 1500 ലിറ്റർ ശേഷിയുള്ള ഭീമൻ വാർപ്പ് എത്തിച്ചു. ഇനി ക്ഷേത്രത്തില്‍ ദിവസേന കൂടുതലായി പാല്‍പായസം ഒരുക്കാനാകും.ഇപ്പോൾ വരെ ദിവസേന 225 ലിറ്റർ പാല്‍പായസമാണ് തയ്യാറാക്കിവന്നത്. എന്നാൽ ആവശ്യക്കാർ കൂട്ടത്തോടെ എത്തുന്നതോടെ ഇത് 350 ലിറ്ററായി ഉയർത്താനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ വാർപ്പ് ക്ഷേത്രത്തിലെത്തിച്ചത്.

Advertisements

1810 കിലോ ഭാരമുള്ള വെള്ളോട് കൊണ്ടുള്ള വാർപ്പ് മാന്നാർ സ്വദേശി അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് നിര്‍മിച്ചത്. ഇതിന് 28,96,000 രൂപ ചെലവായി.ചിങ്ങം ഒന്നിന് തന്നെ പാല്‍പായസത്തിന്‍റെ വില വർധിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും, തിടപ്പള്ളിയുടെ അറ്റകുറ്റപ്പണി നീണ്ടതും വാർപ്പ് എത്തുന്നതിൽ താമസം സംഭവിച്ചതുമൂലം വിലവർധന മാറ്റിവയ്ക്കുകയായിരുന്നു.വർഷങ്ങളായി ഒരു ലിറ്റർ അമ്ബലപ്പുഴ പാല്‍പായസത്തിന്‍റെ വില 160 രൂപ തന്നെയായിരുന്നു. ഇനി 260 രൂപയായി ഉയർത്തും. പുതിയ വാർപ്പിലൂടെ ഉൽപ്പാദനവും വില വർധനയും ഒരുമിച്ച് നടപ്പാക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

Hot Topics

Related Articles