തിരുവല്ല : ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കർ 131 മത് ജന്മദിനവാർഷികത്തിൽ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അംബേദ്കർ അനുസ്മരണം ഡി. സി. സി ജനറൽ അഡ്വ. സതീഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്തു. സാമൂഹ്യപരിഷ്കരണത്തിനും സമത്വത്തിനും വേണ്ടി പോരാടിയ ബഹുമുഖ പ്രതിഭ ആയിരുന്നു ഡോ. ബി ആർ അംബേദ്കർ എന്ന് സതീഷ് ചാത്തങ്കേരി പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ,
കെ. എസ്. യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജേഷ് മലയിൽ, നിയോജകമണ്ഡലം സെക്രട്ടറിമാരായ അമീർ ഷാ, ബ്ലസൻ പി കുര്യൻ, നൗഷാദ് മട്ടപ്പള്ളിൽ, ജോജോ തെക്കേമുറിയിൽ, അശോക് കവിയൂർ,
മണ്ഡലം പ്രസിഡന്റ് മാരായ ജേക്കബ് വർഗീസ്, ആശിഷ് ഇളകുറ്റൂർ, റോഷൻ കവിയൂർ എന്നിവർ പ്രസംഗിച്ചു.
അംബേദ്ക്കർ ജന്മദിന വാർഷിക അനുസ്മരണം നടത്തി യൂത്ത് കോൺഗ്രസ്.
Advertisements