ചങ്ങനാശ്ശേരി :അംബേദ്കറെ അപമാനിച്ച അമിത്ഷാക്കെതിരെ എസ് ഡി പി ഐ പ്രതിഷേധ സംഗമം ചങ്ങനാശ്ശേരി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തി. പായിപ്പാട് പഞ്ചായത്തിൽ നടന്ന പ്രതിഷേധം ചങ്ങനാശേരി മണ്ഡലം ട്രഷറർ അൻസൽ പായിപ്പാട് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.എസ് ഡി പി ഐ പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് അൻസാരി കെ എ, സെക്രട്ടറി ഷാനവാസ് സലീം, വൈസ് പ്രസിഡന്റ് അനീഷ് പി എ,ജോയിന്റ് സെക്രട്ടറി തൻസിൽ രാജ, ട്രഷറർ അൻസാരി പി യു എന്നിവർ നേതൃത്വം നൽകി. ചങ്ങനാശ്ശേരി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി ടൗണിലും, വാഴപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുരിശുംമൂട് ടൗണിലും പ്രതിഷേധ സംഗമങ്ങൾ നടന്നു.
Advertisements