ഡോ: അംബേദ്കർ ജയന്തി : 13 മുതൽ 25 വരെ വിപുലമായ ആഘോഷവുമായിബി ജെ പി

കോട്ടയം: ഭാരതരത്ന ഡോ. ഭിംറാവു അംബേദ്ക്കറുടെ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ബി ജെ പി ജില്ലാ കമ്മറ്റി തീരുമാനിച്ചു. 13 മുതൽ 25 വരെയാണ് പരിപാടികൾ. 13 ന് ദീപോത്സവം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും. വൈകിട്ട് 6 ന് മണ്ഡലം കേന്ദ്രങ്ങളിൽ അംബേദ്ക്കർ ചിത്രത്തിന് മുൻപിൽ ദീപാലങ്കാരം. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിക്കും . കോട്ടയം ടൗണിൽ ഡോ. രേണു സുരേഷും, പനച്ചി കാട് അഡ്വ. നാരായണൻ നമ്പൂതിരിയും കടുത്തുരുത്തിയിൽ ലിജിൻ ലാലും ഏറ്റുമാനൂരിൽ ഏറ്റുമാനൂർ രാധാകൃഷ്ണനും കുമരകത്ത് അഡ്വ. ജയസൂര്യനും, പാലായിൽ പ്രഫ. ബി. വിജയകുമാറും ഭരണങ്ങാനത്ത് എൻ.കെ. ശശികുമാറും തലയോലപ്പറമ്പിൽ റ്റി.എൻ. ഹരികുമാറും വൈക്കത്ത് എസ്. രതീഷും കുറവിലങ്ങാട് പി.ജി. ബിജുകുമാറും നേതൃത്ത്വം നൽകും.

Advertisements
 ഏപ്രിൽ 14 ന് ബൂത്ത് കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും ഭരണഘടനയുടെ ആമുഖം വായി നയും നടക്കും. തുടർന്ന് നേതാക്കൾ പട്ടികജാതി കോളനികളിൽ സമ്പർക്കം നടത്തും. തുടർന്ന് ജില്ലയിലെ മുതിർന്ന ബി ജെ പി നേതാക്കൾ പട്ടിക ജാതി - വർഗ്ഗ വിഭാഗത്തിലെ 125 പ്രമുഖ വ്യക്തികളെ സമ്പർക്കം നടത്തും.  24 ന് കടുത്തുരുത്തിയിൽ നടക്കുന്ന സെമിനാറോടെ പരിപാടികൾ സമാപിക്കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ അറിയിച്ചു.

പരിപാടികളുടെ ഏകോപനത്തിനായി പി.ജി. ബിജുകുമാർ കൺവീനറും, കെ.ഗുപ്തൻ, സിന്ധു ബി. കോതശ്ശേരി, ഡോ. ശ്രീജിത് കൃഷ്ണൻ, അരുൺമൂലേടം അംഗങ്ങളുമായ സമ്പ് കമ്മറ്റിയെ ചുമതല പ്പെടുത്തിയതായും ലിജിൻ ലാൽ പറഞ്ഞു.

Hot Topics

Related Articles