അമീബിക് മസ്തിഷ്‌ക ജ്വരം; ഭീതിയുടെ മറവിൽ കൊള്ളലാഭം കൊയ്യുന്നു; ശുദ്ധജല വിതരണക്കാർ കൊള്ളലാഭം കൊയ്യുന്നു: എബി ഐപ്പ്

കോട്ടയം അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്നത് വർദ്ധിച്ചതോടെ ഇതിന്റെ മറവീൽ കൊള്ളലാഭം കൊയ്യുകയാണ് ജല ശുദ്ധികരണ ഉപകരണ വിതരണക്കാരെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് ആരോപിച്ചു. ഫൈബർ ഗ്ലാസ് വെസലുകളിൽ കല്ലുകളും ആക്റ്റിവേറ്റഡ് കാർബണും വിവിധതരം മണൽ തരികളും നിറച്ച് വെള്ളം ഇതിലൂടെ കടത്തിവിടുന്നു വെള്ളം ഒരിക്കൽ മാത്രമാണ് ഇവിടെ നടക്കുന്നത്.

Advertisements

കുറച്ചു നാൾ ഈ പ്രവർത്തനം നടക്കുപോൾ വെള്ളത്തിലെ എണ്ണയുടെ അംശവും അജൈവ മാലിന്യങ്ങളും കല്ലുകളിലും കർബണിലും പിടിക്കുന്നതോടെ ഇതിൽ രോഗാണുക്കൾ കോളനികൾ സൃഷ്ടിക്കുന്നു അതുമൂലം ഇതിലൂടെ വരുന്ന ജലം മലിനമാകുന്നു. ഇത് ഉണ്ടാകാതിരിക്കണമെകിൽ ഇടവേളകളിൽ കെമിക്കൽ വാഷ് നടത്തി കൊടുക്കണം ഇത് വ്യക്തികൾക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതുമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാഥാർത്ഥ്യം ഇതാണന്നിരിക്കെ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെ മറയാക്കി ജല ശുദ്ധികരണ ഉപകരണങ്ങൾക്ക് അധിക വില ഈടാക്കി വിതരണക്കാർ ജനങ്ങളെ ചൂഷണം ചെയ്യുകയാണ് നിലവിൽ ഇരുപതിനായിരം രൂപായിൽ താഴെ വിലയ്ക്ക് ഈ ഉൽപ്പാദനം വിൽക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇപ്പോൾ അവർ വിൽപ്പന നടത്തുന്നത് അൻപതിനായിരം രൂപായിക്ക് മുകളിലുള്ള വിലയ്ക്കാണ് കൃത്യമായ പരിപാലിച്ചില്ലകിൽ ഇരട്ടി ദോഷഭലങ്ങൾ ഉണ്ടാക്കുന്ന ഇത്തരം ജല ശുദ്ധികരണ ഉപകരണങ്ങളുടെ വിൽപ്പനയും വിൽപ്പനാദര സേവനങ്ങളും കൃത്യമായ നടക്കുന്നു എന്നു ഉറപ്പൂവരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.

Hot Topics

Related Articles