അമേരിക്കൻ പ്രസിഡന്റിന്റെ അധികതീരുവ ; സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കും : ഡോ. ടി എം തോമസ് ഐസക്

കോട്ടയം:
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്.

Advertisements

“ട്രംപിന്റെ വ്യാപാരയുദ്ധവും മോദിയുടെ കീഴടങ്ങലും’ എന്ന വിഷയത്തിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ കാർഷിക മേഖല ആസിയൻ കരാറിന്റെ ദോഷ വശങ്ങളിൽ കുരുങ്ങികിടക്കുകയാണ്‌. ഇപ്പോഴും പിടിച്ചുനിൽക്കുന്ന മേഖലയെയാണ് ട്രംപ് പൂർണമായും തകർക്കുന്നത്. ട്രംപിന്റെ തീരുവകൾ ബാധിക്കുന്നത് കയറ്റുമതിയിൽ പിടിച്ചുനിൽക്കുന്ന മേഖലകളെ കൂടിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമേരിക്കയുടെ ഇത്തരം പ്രവൃത്തികൾക്കെതിരെ നിലപാടെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കണമെന്നും ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.
സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. കെ അനിൽകിമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് സുധ കുര്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ ഗണേശൻ, കെ ബി രമ, വി കെ സുരേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സി ജെ ജോസഫ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles