കോട്ടയം : അമേരിക്കയിലെ അലബാമ യൂണിവേഴ്സിറ്റിയിൽ അഞ്ചു വർഷത്തെ ഗവേഷണത്തിന് കോട്ടയം സ്വദേശിനിക്ക് 1.75 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു.മദ്രാസ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് എംഎസ്സി കെമിസ്ട്രി കഴിഞ്ഞ പാർവതി ബാബുവിനാണ് സ്കോളർഷിപ്പ് ലഭിച്ചത്. ‘അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ‘ ആണ് സ്കോളർഷിപ്പ് നൽകുന്നത്. ‘ആൻ്റി ക്യാൻസർ ഡ്രഗ്സ്’ എന്ന വിഷയത്തിലാണ് അഞ്ചു വർഷത്തെ ഗവേഷണം.
അയ്മനം പരിപ്പ് മുട്ടേൽപീടികയിൽ വീട്ടിൽ, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ എം.ജെ. ബാബുവിന്റേയും പരിപ്പ് എസ്എൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ഡി. അനിലാകുമാരിയുടെയും മകളാണ്. അശ്വതി ഏക സഹോദരിയാണ്. അഞ്ചാം തീയതി ശനിയാഴ്ച പാർവതി അമേരിക്കയിലേയ്ക്ക് പുറപ്പെടും