ഇന്ത്യയ്ക്കു മേലുള്ള ഇരട്ടത്തീരുവ: നടപടി റഷ്യയെ സമ്മർദ്ദത്തിലാക്കാനെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ ∙ . യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കാരോലിൻ ലെവിറ്റ് വ്യക്തമാക്കി.

Advertisements

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്ക്കു നേരത്തെ നിലവിലുണ്ടായിരുന്ന 25 ശതമാനം തീരുവയ്ക്ക് പുറമേ, 25 ശതമാനം കൂടി ചുമത്തിയിരുന്നു.ഇന്ത്യയ്ക്കുമേൽ ഇത്തരത്തിലുള്ള നടപടികളിലൂടെ റഷ്യയോട് ശക്തമായ സന്ദേശമാണ് ട്രംപ് നൽകുന്നതെന്ന് ലെവിറ്റ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുദ്ധം അവസാനിക്കണമെന്നു ട്രംപ് വ്യക്തമാക്കിയതായി അവര്‍ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യു.എസ്. വൈറ്റ് ഹൗസിൽ യു‌ക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.

സമാധാന കരാർ ചർച്ചകൾക്കായി റഷ്യ-യുക്രെയ്ൻ-യു.എസ്. ത്രികക്ഷി സമ്മേളനം ബുഡാപെസ്റ്റിൽ സംഘടിപ്പിക്കാനുള്ള സാധ്യതകളെയും യുഎസ് പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Hot Topics

Related Articles