ബച്ചൻ കുടുംബത്തിൽ വീണ്ടും അസ്വാരസ്യമോ? ഐശ്വര്യ റായിയെ അൺ ഫോളോ ചെയ്ത് അമിതാഭ് ബച്ചൻ !

ബച്ചൻ കുടുംബത്തിലെ അസ്വാരസ്യങ്ങൾ ബി ടൗണിലെ വലിയ ചർച്ചയാണ്. ഐശ്വര്യ റായ് അഭിഷേകുമായി പിരിയാൻ പോകുന്നു എന്നുള്ള പ്രചരണങ്ങൾ വലിയ തോതിൽ നടക്കുന്നുമുണ്ട്. ഇക്കൂട്ടത്തിൽ അവസാനത്തേത് ആയിരിക്കുകയാണ് അമിതാഭ് ബച്ചൻ ഐശ്വര്യ റായിയെ അൺഫോളോ ചെയ്തെന്നാണ് പുതിയ വാർത്ത.

അമിതാഭ് ബച്ചനാണ് ഐശ്വര്യയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതല്ല ഇരുവരും പരസ്പരം അൺഫോളോ ചെയ്തെന്നും ചിലർ പറയുന്നുണ്ട്. ഈ പ്രചരണത്തിന് കാരണം ഒരു സ്ക്രീൻ ഷോർട്ട് ആണ്. ഇൻസ്റ്റാ​ഗ്രാമിലേതാണ് ഇത്. അമിതാഭ് ബച്ചന്റെ അക്കൗണ്ടിൽ സെർച്ച് ചെയ്തപ്പോൾ ഐശ്വര്യയെ കാണാനില്ല എന്നതാണ് ഇത്. ഈ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ വിഷയത്തിൽ എതിരഭിപ്രായവുമായി മറ്റുചിലരും രംഗത്ത് എത്തി. ഐശ്വര്യയും ബച്ചനും സോഷ്യൽ മീഡിയയിൽ പരസ്പരം ഫോളോ ചെയ്തിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. ഫോളോ ചെയ്യുന്നവരെ ഇരുവരും പ്രൈവെറ്റ് ആക്കി വച്ചിരിക്കുകയാണ് എന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. ബച്ചൻ കുടുംബത്തിലെ ഭിന്നതയ്ക്ക് ഒപ്പം ഈ വാർത്തകൾ കൂടി വന്നതിന് പിന്നാലെ ആശങ്കയിലാണ് ആരാധകരും. 

കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയിൽ അഭിഷേക് വിവാഹ മോതിരം ധരിക്കാതിരുന്നതും ചർച്ചകൾക്ക് വഴിവച്ചിരുന്നു. പൊതുവില്‍ ഈ മോതിരം ധരിച്ചാണ് അഭിഷേക് പൊതുവേദിയില്‍ എത്തുക എന്നതാണ് അതിന് കാരണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. 

Hot Topics

Related Articles