“പാവം ആമിർ ഖാൻ. മൂന്ന് തവണ ദേശീയ അവാർഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്ത പോലെ അഭിനയിക്കാന്‍ പരമാവധി ശ്രമിച്ചു” ; വിവാദ പരാമർശവുമായി കങ്കണ

ആമിർ ഖാനെതിരെ ട്വിറ്ററിൽ മോശം പരാമർശവുമായി ബോളിവുഡ് നടി കങ്കണ. എഴുത്തുകാരി ശോഭഡേയുടെ ഒരു പരിപാടിയിലെ ആമിറിന്‍റെ വാക്കുകളാണ് കങ്കണയെ പ്രകോപിപ്പിച്ചത്. ട്വിറ്ററിലൂടെ കങ്കണയെക്കുറിച്ച് നല്ലത് പറഞ്ഞ ആമിറിനെ മോശം വാക്ക് ഉപയോഗിച്ചാണ് കങ്കണ അഭിസംബോധന ചെയ്തത്.  

നോവലിസ്റ്റും കോളമിസ്റ്റുമായ ശോഭാ ഡേയുടെ പുതിയ പുസ്തകത്തിന്‍റെ പ്രമോഷൻ പരിപാടിയിൽ ആമിർ ഖാൻ പങ്കെടുത്തിരുന്നു. ഇവിടെ സംസാരിക്കവെ ശോഭ ഡേയുടെ വേഷം സിനിമയില്‍ ഏത് നടി ചെയ്യണമെന്നാണ് ആഗ്രഹം എന്ന് ആമിറിനോട് ചോദ്യം വന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടിമാരായ ആലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരെയാണ് ആമിര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ കങ്കണ റണൗട്ട് എന്ന പേരാണ്  ശോഭ ഡേ പറഞ്ഞത്. ആമിർ കങ്കണയെ ശക്തയായ നടി എന്ന് വിളിക്കുകയും കങ്കണയും ഈ റോണിന് യോജ്യയാണ് എന്ന് പറയുകയും ചെയ്തു.

ഈ വീഡിയോ കങ്കണ ഡെയ്ലി എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരുന്നു. കങ്കണയുടെ വൈവിദ്ധ്യമുള്ള അഭിനയത്തെ ആമിര്‍ പുകഴ്ത്തുന്നു എന്നായിരുന്നു ഇതിന്‍റെ ക്യാപ്ഷന്‍. എന്നാല്‍ ഇത് റീട്വീറ്റ് ചെയ്ത വേളയിലായിരുന്നു കങ്കണ ഇത്തരത്തിൽ പ്രതികരിച്ചത്.

“പാവം ആമിർ ഖാൻ . മൂന്ന് തവണ ദേശീയ അവാർഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്ത പോലെ അഭിനയിക്കാന്‍ പരമാവധി ശ്രമിച്ചു. നന്ദി ശോഭ ഡേ നിങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് ഇഷ്ടമാണ്” – ആദ്യ ട്വീറ്റില്‍ കങ്കണ പറയുന്നു. 

ശോഭാജിയും ഞാനും രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരാണ്. പക്ഷേ അതിനാല്‍ എന്റെ കലയെയും കഠിനാധ്വാനത്തെയും എന്‍റെ ക്രാഫ്റ്റിനെയും അർപ്പണബോധത്തെയും അംഗീകരിക്കുന്നതിൽ നിന്ന് അവരെ ആ വ്യത്യാസം തടയുന്നില്ല. അത് അവരുടെ വിശാലതയും, മൂല്യത്തിന്‍റെയും പ്രതിഫലനമാണ്.  പുതിയ പുസ്തകത്തിന് എല്ലാ ആശംസകളും നേരുന്നു മാഡം – കങ്കണ രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നു. 

Hot Topics

Related Articles