അമൃതം കുടിവെള്ള പദ്ധതി; നഗരസഭയുടെ ജലഅതോറിറ്റിയും തമ്മിലുള്ള വടംവലിയിൽ ജനങ്ങൾ ദുരിതത്തിൽ; പ്രതിഷേധം ശക്തം

മറിയപ്പള്ളി : അമൃതം കുടിവെള്ള പദ്ധതി കൂടുതൽ വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത് -തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത് ഇതിന്റെ ഭാഗമായി കോട്ടയം നഗരസഭയിലെ വാർഡ് 42 വാർഡിലെ മറിയപ്പള്ളി മുട്ടം റോഡിലെ വാസുചേട്ടന്റെ വീടുമുതൽ ചക്കുളത്ത് വീട് വരെയുള്ള ഇടവഴി റോഡിന്റെ അവസ്ഥയാണ് ഇത്.  ഈ പദ്ധതിയ്ക്കായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ 41 കോടി രൂപ അനുവദിച്ചു എന്നതാണ് നഗരസഭ അധികൃതരുടെ വാദം.

Advertisements

എന്നിട്ടും ഈ പദ്ധതിയിക്ക് വേണ്ടി പൊളിച്ച റോഡ് ടാറിംഗ് ചെയ്യാതെ ഒരു വർഷത്തിന് മുകളിലായി കിടക്കുന്നു. ഇത്രയും പണം ഉണ്ടായിട്ട്  ഈ റോഡ് ടാറിംഗ് ചെയ്യുന്നതിന് നഗരസഭയ്‌ക്കോ ജലഅതോറിറ്റിയ്‌ക്കോ സാധിച്ചിട്ടില്ല എന്നതാണ് വളരെ ദയനീമായ അവസ്ഥ. അതിൽ ഏറ്റവും വലിയ രസം ഈ റോഡിലൂടെ പൈപ്പ് ഇട്ടു എന്നുള്ളതല്ല.  ഒരു വീട്ടിൽ പോലും കണക്ഷൻ കൊടുത്തിട്ടില്ല എന്ന അവസ്ഥയാണ്. ഇപ്പോൾ ഈ റോഡിന്റെ അവസ്ഥ കണ്ടാൽ എല്ലാവരും ഞെട്ടും.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏതാനും മാസങ്ങൾക്ക് നാട്ടുകാരനായ ജെഫറി തന്നെ (2023 ഡിസംബറിൽ ചിത്രം ചുവടെ)  മുമ്പ് വാഹനങ്ങൾ ഇറക്കാൻ ഉള്ള സൗകര്യം ഉണ്ടാക്കുന്നതിന് സ്വന്തം പൈസാ മുടക്കി കുറച്ച് ഭാഗം ജെഫറി തന്നെ കോ്ൺക്രീറ്റ് ചെയ്തിരുന്നു. അതും ശാശ്വത പരിഹാരം ആയില്ല., 

ഇത്രയും വലിയ  ദയനീയ അവസ്ഥ നാട്ടിലുള്ള ജനങ്ങൾക്ക് ഉണ്ടായിട്ട് അധികാരികൾ നിരുത്തരവാദപരമായ സമീപനം ആണ് സ്വീകരിക്കുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. നഗരസഭയും ജനപ്രതിനിധികളും ജലഅതോറിറ്റിയും പരസ്പരം പഴിചാരി ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ടിരിക്കുകയാണ്.

രാത്രികാലങ്ങളിൽ ഹോസ്പിറ്റൽ ആവശ്യങ്ങൾക്ക് കൊണ്ടുപോകാൻ വലിയ പ്രയാസം ആണ്. ഇതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധം തുടങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ്. ജനപ്രതിനിധികൾ അടിയന്തരമായി ഇടപ്പെട്ട് ടാറിംഗ് ഉടൻ ചെയ്തുകൊടുക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.