മരം മുറിക്കുന്നതിനിടെ ഏണി തെന്നിമാറി വൈദ്യുത ലൈനിൽ വീണു; മരങ്ങാട്ടുപിള്ളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

മരങ്ങാട്ടുപിള്ളി: മരം മുറിക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ഉപ്പാച്ചേരിൽ ഫ്രാൻസീസ് കുര്യൻ (സുനു 55) ആണ് മരിച്ചത്. മരങ്ങാട്ടുപിള്ളിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരം മുറിക്കുന്നതിനിടെ ഏണി തെന്നിമാറി വൈദ്യുത ലൈനിൽ വീണാണ് അപകടം. 

Advertisements

ഇന്നലെ വൈകുന്നേരം 5 മണിയോടെ ആയിരുന്നു സുനുവിന് ഷോക്കേറ്റത്. സംസ്കാരം ബുധൻ വൈകുന്നേരം 4 ന് മരങ്ങാട്ടുപിള്ളി സെൻ്റ് ഫ്രാൻസിസ് അസ്സീസി പള്ളി സെമിത്തേരിയിൽ ഭാര്യ സിന്ധു കൂടല്ലൂർ നിരപ്പേൽ കുടുംബാഗം മക്കൾ അനു ആൻമരിയ, ട്രീസ. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Hot Topics

Related Articles