ഏറ്റുമാനൂർ: ഏറ്റുമാനൂർ പാലാ റോഡിൽ വീണ്ടും അപകടം. അമിതവേഗതയിലെത്തിയ മാരുതി വാൻ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ കോട്ടയം മറ്റക്കര സ്വദേശി രാഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാനപാതയിൽ കട്ടച്ചിറ ഭാഗത്താണ്അപകടം.
പ്രദേശം സ്ഥിരം അപകടം മേഖലയാണ്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്ത് താഴ്ചയിലേക്ക് മറിഞ്ഞു എങ്കിലും ചതുപ്പിൽ പുതഞ്ഞ നിന്നു. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചയ്ക്ക് ഏറ്റുമാനൂർ പാലാ റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്കു പിന്നിൽ കാറിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഡ്രൈവറെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. പാലായിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. ഈ സമയം കിസ്മത്ത് പടിയിൽ വച്ച് നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
റോഡിന്റെ എതിർദിശയിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് കാർ ഇടിച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽ മുൻ ഭാഗം പൂർണമായും തകർന്ന കാറിൽ നിന്നും പൊലീസും നാട്ടുകാരും ചേർന്നാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം പാലാ റോഡിൽ ഗതാഗതവും തടസപ്പെട്ടു.