ചെന്നൈ അണ്ണാ സർവകലാശാല ബലാത്സം​ഗ കേസ്; പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം ശിക്ഷ; ജയിലിൽ പ്രത്യേക പരി​ഗണനകൾ പാടില്ല; കുറഞ്ഞത് 30 വർഷം കഴിയാതെ പുറത്തുവിടരുതെന്ന് ചെന്നൈ മഹിള കോടതി

ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കുറഞ്ഞത് 30 വർഷം കഴിയാതെ പുറത്തുവിടരുതെന്നും ജയിലിൽ പ്രത്യേക പരി​ഗണനകൾ ഒന്നും നൽകരുതെന്നും കോടതി നിർദേശിച്ചു. വിവിധ വകുപ്പുകളിലായി 34 വർഷവും 3 മാസവും തടവും വിധിച്ചിട്ടുണ്ട്.  പ്രതിക്ക് പരോളോ ശിക്ഷയിളവോ നൽകാൻ പാടില്ലെന്നും പറഞ്ഞ കോടതി പൊലീസിനെ പ്രശംസിക്കുകയും ചെയ്തു.  

Advertisements

ബലാത്സംഗം അടക്കം ജ്ഞാനശേഖരനെതിരെ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രായമായ അമ്മയെ ശുശ്രൂഷിക്കാൻ മറ്റാരും ഇല്ലെന്നും കുറഞ്ഞ ശിക്ഷാമാത്രമേ നൽകാവൂ എന്നും ജ്ഞാനശേഖരൻ അഭ്യർത്ഥിച്ചിരുന്നു. 

Hot Topics

Related Articles