കൊച്ചി : അങ്കമാലി റെയില്‍വേ യാർഡിലെ നിര്‍മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളില്‍ മാറ്റം. ട്രെയിൻ സർവീസുകളില്‍ മാറ്റം
അങ്കമാലി റെയില്‍വേ യാർഡിലെ നിര്‍മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, 2024 സെപ്റ്റംബര്‍ 1ന് ട്രെയിൻ സർവീസുകളില്‍ ഇനിപ്പറയുന്ന മാറ്റങ്ങൾ വരുത്തി. :
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂർണ്ണമായ റദ്ദാക്കിയ ട്രെയിൻ സർവീസുകള്‍:
1. 2024 സെപ്റ്റംബർ 01 ന് 07.20 ന് പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06797 പാലക്കാട് – എറണാകുളം ജം. MEMU പൂർണ്ണമായും റദ്ദാക്കി.
2. 2024 സെപ്റ്റംബർ 01 ന് 14.45 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06798 എറണാകുളം ജം. – പാലക്കാട് മെമു പൂർണ്ണമായും റദ്ദാക്കി.
ട്രെയിൻ സർവീസുകളുടെ യാത്ര അവസാനിപ്പിക്കലില്‍ മാറ്റം:
1. 2024 ഓഗസ്റ്റ് 31 ന് 22.00 മണിക്ക് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപിക്കും. ആലുവയ്ക്കും പാലക്കാടിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.
2. 2024 സെപ്റ്റംബർ 01-ന് 05.55 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം സെൻട്രൽ കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ് എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപിക്കും . എറണാകുളത്തിനും കോഴിക്കോടിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.
3. 2024 സെപ്റ്റംബർ 01 ന് 05.25 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16302 തിരുവനന്തപുരം സെൻട്രൽ ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം ടൌണില്‍ യാത്ര അവസാനിപിക്കും. എറണാകുളം ടൗണിനും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.
4. 2024 സെപ്റ്റംബർ 01 ന് 05.10 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16308 കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് ഷൊർണൂരില്‍ യാത്ര അവസാനിപിക്കും. ഷൊർണൂരിനും ആലപ്പുഴയ്ക്കും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.
ട്രെയിൻ സർവീസുകളുടെ യാത്ര ആരംഭിക്കലില്‍ മാറ്റം:
1. 2024 സെപ്റ്റംബർ 01 ന് 16.05 മണിക്ക് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16792 പാലക്കാട് – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് 18.05 മണിക്ക് ആലുവയിൽ നിന്ന് പുറപ്പെടും. ട്രെയിൻ പാലക്കാടിനും ആലുവയ്ക്കും ഇടയിൽ ഭാഗികമായി റദ്ദാക്കി.
2. 2024 സെപ്റ്റംബർ 01-ന് 13.45-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12075 കോഴിക്കോട് തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്പ്രസ് 17.25-ന് എറണാകുളത്ത് നിന്ന് പുറപ്പെടും. ട്രെയിൻ കോഴിക്കോടിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.
3. 2024 സെപ്റ്റംബർ 01 ന് 15.50 മണിക്ക് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16301 ഷൊർണൂർ തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസ് 17.20ന് എറണാകുളം ടൌണില്‍ നിന്ന് പുറപ്പെടും. ഷൊർണൂരിനും എറണാകുളത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
4. 2024 സെപ്റ്റംബർ 01-ന് 15.50-ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് 19.50-ന് ഷൊർണൂരിൽ നിന്ന് പുറപ്പെടും. ആലപ്പുഴയ്ക്കും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.ശനിയാഴ്ച കേരളത്തിൽ സർവീസ് നടത്തുന്ന പാലരുവിയുടെ ഇരു സർവീസുകൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല. ശനിയാഴ്ച രാത്രി തൂത്തുകൂടിയിൽ നിന്ന് പുറപ്പെടുന്നതും *ഞായറാഴ്ച രാവിലെ* 06.55 ന് കോട്ടയത്ത് എത്തിച്ചേരുന്ന 16791 പാലരുവി എക്സ്പ്രസ്സ് ആലുവയിൽ യാത്ര അവസാനിപ്പിക്കുന്നതാണ്. ഞായറാഴ്ച വൈകുന്നേരം 04.05 ന് പാലക്കാട് നിന്ന് പുറപ്പെടേണ്ട 16792 പാലരുവി എക്സ്പ്രസ്സ് ഞായറാഴ്ച ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുന്നത്.