കോട്ടയം:കാണക്കാരി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിച്ച അങ്കണവാടി ഉദ്ഘാടനത്തിന് സി പി ഐ ലോക്കൽ കമ്മറ്റി അംഗവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കാണക്കാരി ഡിവിഷൻ അംഗവുംക്ഷേ മകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സണുമായ അംഗത്തേയുംരാഷ്ടീയ പ്രതിനിധി പട്ടികയിൽ നിന്ന് സി പി ഐ യേയും ഒഴിവാക്കി. കടുത്തുരുത്തി സർവ്വീസ് സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപെട്ട് നിലനിൽക്കുന്ന സി പി ഐ എം സി പി ഐ പോരിന്റെ പാശ്ചാത്തലത്തിലാണോ സി പി ഐ യെ ക്ഷണിക്കാതിരിരുന്നത് എന്ന ആകാക്ഷനിലനിൽക്കുന്നു
എൽ ഡി എഫ് ഭരിക്കുന്ന കാണക്കാരി ഗ്രാമ പഞ്ചായത്തിൽ സി പി ഐ യെ പൂർണ്ണമായി ഒഴിവാക്കിയ നടപടിയിൽ പരസ്യമായി പ്രതികരിക്കുവാൻ നേതൃത്വത്തോട് ആലോചിച്ച ശേഷം സമരങ്ങൾ സംഘടിപ്പിക്കുന്നതിന് തയ്യാറാകുകയാണ് സി പി ഐ.