അംഗൻവാടി വിഷയം യുഡിഎഫ് സമരം ശക്തമാക്കും:

പാലാ: പാലാ മുൻസിപ്പാലിറ്റി പന്ത്രണ്ടാം വാർഡിൽ അംഗൻവാടി പ്രവർത്തിപ്പിക്കുന്നതിനായി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ താഴത്തെ നിലയിലെ ഒഴിവായി കിടക്കുന്ന ഭാഗം തിരിച്ച് അംഗൻവാടി പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് 27/06/2019 ലെ 19 നമ്പർ കൗൺസിൽ തീരുമാനപ്രകാരം അനുമതി നൽകിയിരുന്നതാണ്.

Advertisements

പ്രസ്തുത കെട്ടിടത്തിൽ അംഗൻവാടി പ്രവർത്തിപ്പിക്കുന്നതിനായി ടോയ്ലറ്റ് നിർമിക്കാനായി 92,000 രൂപ അനുവദിക്കുകയും ചെയ്ത കൗൺസിൽ തീരുമാനം നിലവിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ തീരുമാനം അട്ടിമറിച്ചു കൊണ്ട് കേരളാ കോൺഗ്രസ് പ്രതിനിധിയായ ജോസ് ഇടേട്ടിന്റെ വാർഡിൽ അംഗൻവാടി അനുവദിക്കാതെ ഇരിക്കുകയും ജോസ് കെ മാണി വിഭാഗത്തിൽ മെമ്പർഷിപ്പെടുത്താൽ അംഗൻവാടിക്ക് അനുമതി നൽകാമെന്ന് പറഞ്ഞ ലജ്ജാകരമായ നടപടി പാലായിലെ ജനങ്ങൾ തിരിച്ചറിയുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തെ 9 കൗൺസിൽ അംഗങ്ങൾ ഒപ്പിട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം ചർച്ച ചെയ്യുന്നതിനുവേണ്ടി വിളിച്ച കൗൺസിൽ ഒഴിഞ്ഞു കിടക്കുന്ന വർക്കിങ്ങ് വിമൻസ്ഹോസ്റ്റലിൽ അംഗൻവാടി പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ പുതിയ സ്ഥലം കണ്ടെത്തുന്നതിന് സെക്രട്ടറി ചുമതലപ്പെടുത്തി എന്ന് തീരുമാനമെടുത്തുകൊണ്ട് കൗൺസിലിൽ പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചതിൽ പ്രതിപക്ഷ കൗൺസിലന്മാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിക്കുകയും നടുക്കളത്തിൽ രാത്രി 7 മണി വരെ കൗൺസിൽ ഹാളിൽ സത്യഗ്രമനുഷ്ടിച്ചു.

എംഎൽഎ മാണി സി കാപ്പന്റെ നിർദ്ദേശാനുസരണം ഏഴുമണിയോടുകൂടി സത്യാഗ്രഹം അവസാനിപ്പിച്ചു.

നാളെ ഉച്ചകഴിഞ്ഞ് പാലാ ടൗണിൽ നടക്കുന്ന യുഡിഎഫ് നേതൃയോഗത്തിൽ തുടർസമര പരിപാടികളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.

കൗൺസിൽ ഹാളിൽ സത്യഗ്രഹം അനുഷ്ടിച്ച കൗൺസിലർമാരെ യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി , കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് ജോഷി വട്ടക്കുന്നേൽ തുടങ്ങിയവർ സന്ദർശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.