അംഗൻവാടി കെട്ടിടഅപകടം ഐ.സി.ഡി.എസ്. സൂപ്പർവൈസറുടെ സസ്പെൻഷൻ നടപടിയിൽ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: വൈക്കത്ത് അംഗൻവാടി കെട്ടിടം തകർന്ന് വീണ് കുട്ടികൾക്ക് അപകടം ഉണ്ടായ വിഷയത്തിൽ നേരാവണ്ണം കാര്യങ്ങൾ വിലയിരുത്താതെയാണ്ഐ സി ഡി എസ് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തതെന്ന്എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisements

അങ്കണവാടികൾ പഞ്ചായത്തിന് വിട്ടു നൽകിയ സ്ഥാപനങ്ങളാണ്. അവയുടെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കുക എന്നത് അതാതു ഗ്രാമ പഞ്ചായത്തുകളുടെ ചുമതലയാണ്. അങ്കണവാടി കെട്ടിടങ്ങൾ പരിശോധിച്ചു അവയുടെ ഫിറ്റ്നസ് ഉറപ്പാക്കി ഫിറ്റ്‌നെസ് ഇല്ലാത്ത കെട്ടിടങ്ങൾ കണ്ടെത്തി അൺഫിറ്റ് ആണെന്ന് റിപ്പോർട്ട്‌ നൽകേണ്ടത് അതാതു പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചീനീയർമാരാണ്. പ്രവർത്തിക്കാൻ അനുയോജ്യമല്ലാത്ത കെട്ടിടങ്ങൾക്ക് പകരം അനുയോജ്യമായവ കണ്ടെത്തേണ്ടത് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അധ്യക്ഷനായിട്ടുള്ള അംഗൻവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാത്രമല്ല അനുയോജ്യമായ കെട്ടിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അത്തരം അംഗൻവാടി സെന്ററുകളുടെ പ്രവർത്തനം നിർത്തി വയ്ക്കാനുള്ള നിർദേശം നൽകാൻ ബന്ധപ്പെട്ട ശിശു വികസന പദ്ധതി ആഫീസർക്ക്
അധികാരമുണ്ട്. മേൽ സാഹചര്യങ്ങൾ നിലനിൽക്കേയാണ് ഫീൽഡ് തല ഉദ്യോഗസ്ഥയായ ഐ.സി.ഡി.എസ്. സൂപ്പർവൈസർക്ക് എതിരെ മാത്രം വീഴ്ച ചൂണ്ടികാട്ടി വനിതാ ശിശു വികസന വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്
അംഗണവാടികൾക്കു കെട്ടിട വാടക ഇനത്തിൽ വനിത ശിശു വികസന വകുപ്പിൽ നിന്നും ലഭിക്കുന്നത് വെറും 1000 രൂപ മാത്രമാണ്.

പലപ്പോഴും ഈ തുകയ്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള അനുയോജ്യമായ കെട്ടിടങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വനിതാ ശിശു വികസന വകുപ്പിലെ സ്ത്രീ ജീവനക്കാർക്കെതിരെ അവരുടെ അമിത ജോലി ഭാരം കണക്കിലെടുക്കാതെ ഉള്ള ഇത്തരം നടപടികൾ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധം ആണ് ഉയർന്ന് വരുന്നത്. കാര്യങ്ങൾ മനസിലാക്കാതെ ഐ സി ഡി എസ് സൂപ്പർവൈസർ ക്കെതിരെ ഉള്ള നടപടിയിൽ നിന്നും അധികാരികൾ പിൻമാറണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു.

Hot Topics

Related Articles