ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം; പഞ്ചായത്ത്തല ഉദ്ഘാടനം മാത്യു ടി. തോമസ് എം.എല്‍.എ നിര്‍വഹിച്ചു

തിരുവല്ല : ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. ആനിക്കാട് കുടുംബാരോഗ്യകേന്ദ്രം ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികളില്‍കൂടി ഇ-ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നതിന്റെയും എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി കേഡര്‍ രൂപീകരിക്കുന്നതിന്റെയും കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. 

Advertisements
ആനിക്കാട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ഇ-ഹെല്‍ത്ത് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു അധ്യക്ഷത വഹിച്ചു. 

ചടങ്ങില്‍ വൈസ് പ്രസിഡന്റ് തോമസ് മാത്യു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലിയാക്കത്ത് അലികുഞ്ഞ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡെയ്സി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലൈല അലക്സാണ്ടര്‍, സുധീര്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ.സുജ, സി.എസ് ശാലിനി, വിജയ ലക്ഷ്മി, ദേവദാസ് മണ്ണൂരാന്‍, മാത്യൂസ് കല്ലുപുര, എച്ച്.എം.സി അംഗങ്ങളായ ശ്രീധരന്‍ പിള്ള, എം.എം ബഷീര്‍ കുട്ടി, അസിസ്റ്റന്റ് സര്‍ജന്‍ റാണി നന്ദ, ആനിക്കാട് ഗവ. ഹോമിയോ ഡിസ്പെന്‍സറി ഡോ. ഭക്തി പി. ജോസ്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. നിഷോര്‍ ടി. കുംബ്ലോലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Hot Topics

Related Articles