അനിതാ പുല്ലയിലും ഐജി ലക്ഷ്മണും തമ്മിലുള്ള ചാറ്റ് പുറത്ത്; പുറത്ത് വന്നത് മോണ്‍സനുമായി പിണങ്ങിയതിന് ശേഷമുള്ള ചാറ്റ്; തട്ടിപ്പുകള്‍ അനിതയ്ക്ക് അറിയാമായിരുന്നുവെന്ന് ഡ്രൈവര്‍ അജി

കൊച്ചി: അനിതാ പുല്ലയിലും ഐജി ലക്ഷ്മണും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റ് പുറത്ത്. മോണ്‍സനുമായി പിണങ്ങിയതിന് ശേഷമുള്ള ചാറ്റാണ് പുറത്ത് വന്നത്. മോണ്‍സന്‍ അറസ്റ്റിലായ ദിവസത്തെ ചാറ്റാണിത്. തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. അനിതാ പുല്ലയിലിന് എല്ലാം അറിയാമെന്ന് മോണ്‍സന്റെ ഡ്രൈവര്‍ അജിയാണ് വെളിപ്പെടുത്തിയത്.

Advertisements

മോന്‍സന്റെ ശേഖരത്തിലുള്ളത് തട്ടിപ്പ് സാധനങ്ങളാണെന്ന് അനിത പുല്ലയിലിന് അറിയാമായിരുന്നു. മോന്‍സന്റെ മുന്‍ മാനേജര്‍ എല്ലാ കാര്യങ്ങളും അനിതയോട് സംസാരിച്ചിരുന്നുവെന്നും അജി പറയുന്നു.തട്ടിപ്പ് മനസ്സിലാക്കിയതിന് ശേഷവും അനിത മോന്‍സനുമായി സൗഹൃദം തുടര്‍ന്നിരുന്നുവെന്നും രാജകുമാരിയിലെ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത പുല്ലയില്‍ സജീവമായിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. മോണ്‍സന് വിദേശ മലയാളികളെ പരിചയപ്പെടുത്തിയത് അനിതയാണ്. വിദേശ മലയാളി ഫെഡറേഷന്റെ ഓഫീസായി മ്യൂസിയം പ്രവര്‍ത്തിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ, മോണ്‍സന്റെ തട്ടിപ്പിനെ കുറിച്ച് അനിതയ്ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു എന്ന നിഗമനത്തിലേക്കാണ് എത്തുന്നത്. തട്ടിപ്പ് മനസ്സിലായ ശേഷം പരാതിപ്പെട്ടെന്നായിരുന്നു അനിതയുടെ ആദ്യ വേളിപ്പെടുത്തല്‍.

Hot Topics

Related Articles