ഐ എൻ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡന്റായി കോട്ടയം പാമ്പാടി സ്വദേശി അനിയൻ മാത്യൂ

കോട്ടയം : ബാങ്ക് ജീവനക്കാരുടെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന അനിയൻ മാത്യു ഐ എൻ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡണ്ടായി നീയമിതനായി.

Advertisements

കോട്ടയം പാമ്പാടി സ്വദേശിയായ അനിയൻ മാത്യൂ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ ഇ ) സംസ്ഥാന പ്രസിഡന്റ്, എസ് ബി ടി എംപ്ലോയീസ് യൂണിയൻ ദേശീയ പ്രസിഡണ്ട് , ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ(ടി എസ് ബി ഇ എ ) സംസ്ഥാന പ്രസിഡണ്ട് കോട്ടയം കൊമേഴ്സ്യൽ ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ ഐ ബി ഇ എ ദേശീയ ജനറൽ കൗൺസിൽ അംഗവും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയുമാണ്.

Hot Topics

Related Articles