പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ആദ്യം കണ്ടുതുടങ്ങുന്നത് മുഖത്താണ്. ചുക്കി ചുളിഞ്ഞ ചർമ്മത്തിനു പകരം തിളക്കമുള്ള ചർമ്മമാണ് ഏവരും കൊതിക്കുന്നതും. ഇത്തരത്തില്‍ പ്രായമാകുന്നതിന്‍റെ സൂചനകളെ ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ. ചര്‍മ്മത്തിന്റെ സംരക്ഷണത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം…
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവക്കാഡോയാണ് പിന്നെ ഉള്ളത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ അവക്കാഡോ ചര്‍മ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.
സൂര്യകാന്തി വിത്തുകളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
നിലക്കടലയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും മറ്റ് പോഷകങ്ങളും അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതു ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ബ്രൊക്കോളിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും സിയും അടങ്ങിയ ബ്രൊക്കോളിയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.