തടി കുറയ്ക്കാന്‍ “ആന്റിഇന്‍ഫ്‌ളമേറ്ററി ഡയറ്റ്”; എങ്ങനെ എന്നറിയാം…

തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്, പലര്‍ക്കും വിചാരിച്ച ഗുണം ലഭിയ്ക്കാതെ പോകുന്നതാണ് പ്രശ്‌നം. തടിയ്ക്ക് കാരണങ്ങള്‍ പലതുണ്ട്, വ്യായാമക്കുറവ്, ഭക്ഷണം, സ്‌ട്രെസ്, ഉറക്കപ്രശ്‌നം, പാരമ്പര്യം, ചില രോഗങ്ങള്‍ എന്നിങ്ങനെ പോകുന്നു ഇത്. തടി കുറയ്ക്കാന്‍ വേണ്ടി ഡയറ്റുകള്‍ പലതും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ആന്റിഇന്‍ഫ്‌ളമേറ്ററി ഡയറ്റ് എന്ന് ഇപ്പോള്‍ കേട്ടു വരുന്ന ഒന്ന്. നടന്‍ മാധവനും നടി വിദ്യാ ബാലനുമെല്ലാം തടി കുറയ്ക്കാന്‍ സ്വീകരിച്ച വഴിയാണ് ഈ ഡയറ്റെന്നതും ഇതിന്റെ പ്രചാരം വര്‍ദ്ധിയ്ക്കാന്‍ കാരണമായി. ഈ ഡയറ്റിനെ കുറിച്ചറിയാം.

Advertisements

വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഡയറ്റാണിത്. ഇന്‍ഫ്‌ളമേഷന്‍ അഥവാ നീര്‍ക്കെട്ട് ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടാണ്. പെട്ടെന്നുണ്ടാകുന്ന തരവും പതുക്കി പടിപടിയായി ഉണ്ടാകുന്ന ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കവുമുണ്ട്. ഉദാഹരണമായി ആരെങ്കിലും നമ്മുടെ കവിളില്‍ അടിച്ചാല്‍ കവിള്‍ വന്നു വീര്‍ക്കും, ഇതാണ് അക്യൂട്ട് അഥവാ പെട്ടെന്നുണ്ടാകുന്ന ഒന്ന്. ഇത് ആ സമയത്തുണ്ടാകുന്ന അസ്വസ്ഥതയും വേദനയുമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഇതല്ലതൊ പതിയെ നാം അറിയാതെ തന്നെ ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടാണ് ക്രോണിക് ഇന്‍ഫ്‌ളമേഷന്‍. ഇത് പല രോഗങ്ങള്‍ക്കും ഇടയാക്കും. ക്രോണിക് ഇന്‍ഫ്‌ളമേഷന്‍ പ്രമേഹം, അമിത വണ്ണം, വൃക്കയെ ബാധിയ്ക്കുന്നവ, തലച്ചോറിനെ ബാധിയ്ക്കുന്നവ എല്ലാം തന്നെ ഇതിന് കാരണമാകുന്നു. 

ഇതിന് പ്രധാന കാരണം സ്‌ട്രെസാണ്. നാം പോലും അറിയാതെ ഇതുണ്ടാകുന്നു. ഇതുപോലെ ഉറക്കക്കുറവും ഇതിന് കാരണമാകും. നാം കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളും ഇതിന് കാരണമാകുന്നു. ഭക്ഷണകാര്യം നോക്കിയാല്‍ ഇന്നത്തെ കാലത്ത് ഇത് കൂടുതലാണ്. ക്രോണിക് ഇന്‍ഫ്‌ളമേഷന്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നര്‍ത്ഥം.

ഇതിനെ ചെറുക്കുന്ന ഭക്ഷണങ്ങള്‍ അടങ്ങിയ ഡയറ്റാണ് ആന്റിഇന്‍ഫ്‌ളമേറ്ററി ഡയറ്റ്. ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനം റെഡ് മീറ്റാണ്. ബീഫ്, മട്ടന്‍, പോര്‍ക്ക്, താറാവ് എന്നിവ അടിക്കടി കഴിയ്ക്കുന്നത് പ്രധാന കാരണമാണ്. പായ്ക്കറ്റില്‍ കിട്ടുന്ന സൂക്ഷിച്ചു വയ്ക്കുന്ന ഭക്ഷണങ്ങള്‍ അതായത് പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, പ്രധാനമായും ഇറച്ചികള്‍ ഇതിന് കാരണമാകുന്നു. ബേക്കറി ഭക്ഷണങ്ങള്‍, മൈദ, മധുരം കലര്‍ന്നവ, മദ്യം എന്നിവയെല്ലാം ഇതിന് കാരണമാകും. 

കരിച്ചു പൊരിച്ച ഭക്ഷണങ്ങളും ഇതിന് കാരണമാകും. ഗ്രില്‍സ് ഭക്ഷണങ്ങളും വറുത്തവയുമെല്ലാം ദോഷകരമാണ്. ട്രാന്‍സ്ഫാറ്റുകള്‍, മാര്‍ഗാരന്‍ എന്നിവ ഏറ്റവും ദോഷകരമാണ്. പഫ്‌സ്, കേക്ക്, പേസ്റ്ററി എന്നിവയിലെല്ലാം ഇതുണ്ട്. വനസ്പതി പോലുള്ളവ ട്രാന്‍സ്ഫാറ്റാണ്. മധുരത്തിന് വേണ്ടി ഉപയോഗിയ്ക്കുന്ന ഷുഗര്‍ സിറപ്പുകള്‍ കാരണമാകും.

ഇതിന് പരിഹാരമായി ആന്റിഇന്‍ഫ്‌ളമേറ്ററി ഭക്ഷണം കഴിയ്ക്കാം. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കഴിയ്ക്കാം. ചാള, ചൂര, കൊഴുവ എന്നിവ നല്ലതാണ്. ഇവ കറിവച്ച് കഴിച്ചാലേ ഗുണമുള്ളൂ. വറുത്താല്‍, അതായത് ഇത് ചൂടായാല്‍ ഇവ നശിച്ചു പോകും. നട്‌സ് നല്ലതാണ്. ബദാം, വാള്‍നട്‌സ്, ചിയ സീഡ്‌സ് എന്നിവ നല്ലതാണ്. പാചകം ചെയ്യുന്ന രീതിയും പ്രധാനം. അമിതമായി എണ്ണയൊഴിച്ചും കൂടുതല്‍ ചൂടാക്കിയും കഴിച്ചാ്ല്‍ ദോഷം വരുത്തും. ഇതുപോലെ വൈറ്റമിന്‍ സി അടങ്ങിയവ കഴിയ്ക്കാം. 

ഓറഞ്ച് നല്ലതാണ്. പച്ചക്കറികളില്‍ ബ്രൊക്കോളി, ക്യാപ്‌സിക്കം, മാങ്ങ എന്നിവയെല്ലാം നല്ലതാണ്. ഇവ ദിവസവും കഴിയ്ക്കാം. പോളിഫിനോളുകള്‍ അടങ്ങിയവ കഴിയ്ക്കാം. പല നിറത്തിലെ പച്ചക്കറികളും ഇലക്കറികളും നല്ലതാണ്. ഇലക്കറികള്‍ ഏറെ നല്ലതാണ്. മധുരക്കിഴങ്ങ് ഏറെ നല്ലതാണ്. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവയെല്ലാം നല്ലതാണ്. ഇവയെല്ലാം കറികളില്‍ ചേര്‍ക്കാം.

ഇതുപോലെ പ്രീ ബയോട്ടിക് ഭക്ഷണങ്ങളും പ്രോ ബയോട്ടിക് ഭക്ഷണങ്ങളും കഴിയ്ക്കാം. അച്ചാറുകള്‍ നല്ലതാണ്. വീട്ടില്‍ തന്നെ തയ്യാറാക്കുന്നവ ഒരു പരിധി വരെ നല്ലതാണ്. പ്രീ ബയോട്ടിക് ഭക്ഷണങ്ങള്‍ കുടലിലെ ബാക്ടീരിയകള്‍ക്ക് ഗുണകരമാകുന്നവയാണ്. ഇവയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നവ. നാരുകള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ നല്ലതാണ്. സാലഡ് രൂപത്തില്‍ ഇവ കഴിയ്ക്കുന്നത് നല്ലതാണ്. 

ധാരാളം വെളളം കുടിയ്ക്കുക. കരിക്കിന്‍ വെള്ളം, തൈര് എന്നിവയെല്ലാം നല്ലതാണ്. ഇവയെല്ലാം കഴിയ്ക്കുക. ഇവ രാവിലെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ധാന്യങ്ങള്‍ തവിടു കളയാത്തവ കഴിയ്ക്കുക. റാഗി, മില്ലെറ്റുകള്‍, പരിപ്പ്, പയര്‍ എന്നിവയെല്ലാം നല്ലതാണ്. മുട്ട നല്ലതാണ്. ഇവയെല്ലാം രാവിലെ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

Hot Topics

Related Articles