കോട്ടയം: സി.എം.എസ് കോളേജിന് സമീപം ചാലുകുന്നിലുള്ള പുരാവസ്തുക്കൾ വിൽക്കുന്ന കടയിൽ തീ പിടിച്ച വിവരം രാവിലെ 07.03 ന് അതുവഴി കടന്നുപോയ ഒരു വ്യക്തി സ്റ്റേഷനിൽ വിളിച്ചറിയിച്ചു. ഉടൻതന്നെ കോട്ടയം അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ ശ്രീ. ടി.സി ശിവകുമാറിന്റെ നേതൃത്വത്തിൽ വാട്ടർ ബൗസർ അടക്കം 3 ഫയർ യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തിച്ചേരുകയും സേനയുടെ വളരെ നേരത്തെ ശ്രമഫലമായി തീ നിയന്ത്രണവിധേയമാക്കി കോടിക്കണക്കിന് രൂപയുടെ പുരാവസ്തുശേഖരങ്ങൾ സംരക്ഷിച്ചുകൊണ്ട് അഗ്നിശമനം നടത്താൻ സാധിച്ചു.
കുമ്മനം സഫാ മൻസിലിൽ മൻസൂറിന്റെ ഉടമസ്ഥതയിലുള്ള പുരാവസ്തു ഷോപ്പിൽ നിരവധി കൊത്തുപണികളോടു കൂടിയ തടി ഉരുപ്പടികളും പഴയ സംഗീതോപകരണങ്ങളും അടക്കം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങൾ ഉണ്ടായിരുന്നു. സേനയുടെ സമയോചിതമായ പ്രവർത്തിയിലൂടെ അവ സംരക്ഷിക്കുന്നതിന് സാധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഗ്നിശമന രക്ഷാപ്രവർത്തനത്തിൽ അസി.സ്റ്റേഷൻ ഓഫീസർ ശ്രീ. ടി.സി ശിവകുമാർ, Gr. ASTO ടി.എൻ പ്രസാദ്, SFRO ജിതേഷ് ബാബു, Gr. SFRO അജിത്ത് കുമാർ സി.എസ്, അനീഷ്.വി, ഷിബു മുരളി, FRO കിഷോർ, അഹമ്മദ് ഷാഫി അബ്ബാസി, FRO(D) അനീഷ് ശങ്കർ, സാഹിൽ ഫിലിപ്പ്, ഫയർ വുമൺമാരായ അപർണാ കൃഷ്ണൻ, ഗീതുമോൾ, അനുമോൾ എന്നിവർ പങ്കെടുത്തു.