നിറമുള്ള സ്വപ്നങ്ങളുമായി സൗന്ദര്യ മത്സര വേദിയിൽ പ്രശോഭിക്കാൻ അനു പ്രശോഭിനി ; അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തിന് ഇത് അഭിമാന നിമിഷം

പാലക്കാട് : നിറമുള്ള സ്വപ്നങ്ങളുമായി സൗന്ദര്യ മത്സര വേദി കീഴടക്കാനൊരുങ്ങി അനു പ്രശോഭിനി.അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തിൽ നിന്നും ആദ്യമായി സൗന്ദര്യ മത്സരവേദിയിൽ ചുവടുവെക്കുകയാണ് അനുപ്രശോഭിനി എന്ന പ്ലസ്ടുക്കാരി. അറോറ മിസ് കേരള ഫിറ്റ്നസ് ഫാഷൻ ഒരുക്കുന്ന മിസ് കേരള ഫിറ്റ്നസ് ഫാഷനിലെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. പാലക്കാട് മോയിൻസ് സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

സിനിമയിലും തിളങ്ങി അനു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിയനന്ദൻ സംവിധാനം ചെയ്യുന്ന ഗോത്രഭാഷയിലുള്ള ‘ധബാരി ക്യൂരിവി’യെന്ന സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്തത് അനു പ്രശോഭിനിയാണ്.പഠനവും ജോലിയും വേണം. ജോലിയൊക്കെ നേടിയ ശേഷം മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് അനുവിന്റെ ആഗ്രഹം

കരുത്ത് പകർന്ന് കുടുംബം

അച്ഛനും അമ്മയും എല്ലാ പിന്തുണയും നൽകി അനുവിന്റെ കൂടെ ഉണ്ട്. അച്ഛൻ പഴനിസ്വാമി ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്യുന്നു. അയ്യപ്പനും കോശിയും സിനിമയിലും പഴനിസ്വാമി അഭിനയിച്ചിട്ടുണ്ട്. അമ്മ ശോഭ. എസ് ടി പ്രമോട്ടറായി ജോലി ചെയ്യുന്നു. അവരാണ് പിന്തുണ അനുവിന്റെ സ്വപ്നങ്ങൾക്ക് കരുത്താകുന്നത്.

അഭിമാനത്തോടെ ചേർത്ത് നിർത്തി നാട്

അട്ടപ്പാടിയിൽ നിന്നും സൗന്ദര്യ മത്സര വേദിയിലേക്ക് നടന്നു കയറിയ അനുവിന്റെ നേട്ടത്തിൽ അഭിമാന നിമിഷത്തിലാണ് നാട്.
എത്തിപ്പെടാൻ കഴിയില്ല എന്ന് കരുതിയ വേദി കയ്യടക്കിയ കൊച്ചു മിടുക്കിക്ക് പൂർണ്ണ പിന്തുണയുമായി നാടും ഒപ്പമുണ്ട്.

Hot Topics

Related Articles