കോട്ടയം : തൻ്റെ കാഴ്ച രണ്ട് പേർക്ക് പകർന്ന് നൽകി കോട്ടയം വേളൂർ , കരിമ്പിൻപടി കിഴക്കേ മങ്ങാട്ട് വീട്ടിൽ എം വി അപ്പുക്കുട്ടൻ ചെട്ടിയാർ യാത്രയായി. കഴിഞ്ഞ ദിവസം അന്തരിച്ച വേളൂർ കരിമ്പിൻപടി കിഴക്കേമങ്ങാട്ട് എം.വി അപ്പുക്കുട്ടൻ ചെട്ടിയാരു (78) ടെ കണ്ണുകളാണ് ദാനം ചെയ്തത്. പകരുന്ന കാഴ്ച പടരുന്ന നന്മ എന്ന സന്ദേശം പകർന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സേവന സംഘടനയായ സക്ഷമ മുഖാന്തിരം നടന്ന 46-ാമത് ദാനമാണിത്. ഇതുവരെ 92 പേർക്ക് വെളിച്ചം പകരാൻ ഈ പ്രയത്നം കാരണമായി. ഇദ്ദേഹത്തിൻ്റെ സംസ്കാരം നാളെ ഒക്ടോബർ ഒന്ന് ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ : രാജമ്മ. മക്കൾ : പരേതനായ രാജീവ് , റെജിമോൻ , രജനി.