പാമ്പാടി വെള്ളൂർ കുന്നേൽപ്പീടികയിൽ യുവാവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണത്തിന് ഇരയായത് ഗുണ്ടാ നേതാവ് അപ്പുണ്ണിയുടെ ആദ്യ ഭാര്യ; ആക്രമിച്ചത് തിരുവനന്തപുരം സ്വദേശിയായ യുവാവ്; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അപ്പുണ്ണി എയ്ഡ്‌സ് രോഗിയെന്നു പൊലീസ്

പാമ്പാടി: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും, എയ്ഡ്‌സ് രോഗിയുമായ കുപ്രസിദ്ധ ഗുണ്ട അപ്പുണ്ണിയുടെ ആദ്യ ഭാര്യയെ തിരുവനന്തപുരം സ്വദേശിയായ രണ്ടാം ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. വെള്ളൂർ കുന്നേൽപ്പീടികയിലായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ജിസാ വർഗീസിനെ(30) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജിസയുടെ ഒപ്പം താമസിക്കുന്ന രണ്ടാം ഭർത്താവ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജേഷിനെ (34) പാമ്പാടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജിസയുടെ തലയ്ക്കു പുറകിൽ കല്ലുകൊണ്ട് ഇടിച്ചതിനു സമാനമായ മുറിവുണ്ട്. ജിസയുടെ പരിക്ക് ഗുരുതരമാണ്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisements

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ പാമ്പാടി വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിനു സമീപമായിരുന്നു സംഭവം. ഇരുവരും നിലവിൽ താമസിച്ചിരുന്ന വീട്ടിൽ നിന്നും മാറി താമസിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്ന് രാജേഷ് മാരകമായ ആയുധം ഉപയോഗിച്ച് ജിസയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ജിസ, നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അപ്പുണ്ണിയെ വിവാഹം കഴിച്ചിരുന്നു. എയ്ഡ്‌സ് രോഗിയായ ഇയാൾ പൊലീസ് പിടികൂടാനെത്തുമ്പോൾ രക്തം തുപ്പി പൊലീസുകാരെ ഭയപ്പെടുത്തി ഓടിക്കുന്നതായിരുന്നു പതിവ്. ഇയാളെ പൊലീസ് പിടികൂടിയതോടെയാണ് ജിസ രാജേഷുമായി അടുക്കുന്നത്. തുടർന്ന് , രാജേഷിനൊപ്പം ജീവിക്കുകയായിരുന്നു. രാജേഷ് ലഹരിയ്ക്ക് അടിയമാണെന്നു സംശയിക്കുന്നുണ്ട്. രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.