ഗാന്ധിനഗർ . കോട്ടയം മെഡിക്കൽ കോളജിലെ വനിതാ സുരക്ഷാ വിഭാഗം ജീവനക്കാരിയും മേധാവിയടക്കം മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച യുവാവിനെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം കിഴക്കേ കല്ലട ഓണാമ്പലം ചെരിയൻ പുറത്ത് രാജേഷിനെയാണ് മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗർ പോലീസിനു കൈമാറിയത്. സുരക്ഷാ വിഭാഗം മേധാവി കടുത്തുരുത്തി സ്വദേ
ശിയായ ജോയ്സ്, സുരക്ഷാ ഉദ്യോഗസ്ഥരായ ബിജു തോമസ് പനയ്ക്കപ്പാലം, മലപ്പുറം സ്വദേശി സൗദാമിനി, കുടുംബശ്രീ ജീവനക്കാരൻ എന്നിവരെയാണ് മർദ്ദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് രാവിലെ 9 ന് നാലാം വാർഡിന് സമീപത്തുള്ള പ്രവേശന കവാടത്തിലാണ് സംഭവം. രാജേഷും മറ്റൊരാളും മൂന്നാം വാർഡിൽ പ്രവേശിക്കുന്നതിനായി എത്തി. ഈ സമയം ഡോക്ടർമാർ രോഗികളെ സന്ദർശിക്കുന്ന സമയമായതിനാൽ ഒരാൾക്ക് കടന്നുപോകുവാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സൗദാമിനി നിർദ്ദേശിച്ചു. ഇത് പറ്റില്ല എന്ന് രാജേ
ഷ് പറഞ്ഞു. തുടർന്ന് തർക്കമായി . തുടർന്ന് രാജേഷ് ജീവനക്കാരിയെ അസഭ്യം പറഞ്ഞു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയ ശേഷം വാർഡിലേയ്ക്ക് കയറിപ്പോയി.
വിവരം അറിഞ്ഞ് സുരക്ഷാ മേധാവിയും സുരക്ഷാജീവനക്കാരനും വാർഡിലെത്തി. രാജീവിനെ ചോദ്യം ചെയ്യുന്നതിനിടയിൽ ഇവരേയും മർദ്ദിച്ചു. തുടർന്ന് പോലീസെത്തി ഇ യാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് അധികൃതർ ഇടപെട്ട് ഇയാളുടെ ബന്ധുവിനെ മെഡിക്കൽ കോളേജിൽ നിന്ന് പാലാ ഗവ: ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയും ചെയ്തു.