താഴത്തങ്ങാടി കുളപ്പുരക്കടവ് ആറാട്ട്കടവും മീനച്ചിലാർ ശുചീകരണവും നടത്തി മാതൃകയായി കുട്ടികൾ

കോട്ടയം : മാലിന്യ മുക്ത മീനച്ചിലാർ പരിപാടിയുടെ ഭാഗമായി കുമ്മനം കേന്ദ്രമായി പ്രവർത്തിക്കുന്ന നീന്തൽ പരിശീലന കേന്ദ്രം ജെ ആർ സ്വിമ്മിങ് അക്കാദമി ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ രണ്ടാമത്തെ ഘട്ടം പൂർത്തിയായി.

Advertisements

*ഇഖ്‌ബാൽ പബ്ലിക് ലൈബ്രറിയും, ജെ ആർ സ്വിമ്മിംഗ് അക്കാഡമിയും ചേർന്ന് തളിയിൽ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റ ആറാട്ടിനു വേദിയാവുന്ന “താഴത്തങ്ങാടി കുളപ്പുരക്കടവ് ആറാട്ട്കടവ് മുതൽ കോയിപ്പുറംബണ്ട് വരെ കാടു വീട്ടിത്തെളിച്ചും മാലിന്യം നീക്കം ചെയ്തും വൃത്തിയാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രോഗ്രാമിന് *ഗ്രാൻഡ് മാസ്റ്റർ അബ്ദുൽ കലാം ആസാദ്‌ നേതൃത്വം നൽകി.
ടീം ക്യാപ്റ്റൻ പി എ ഡേവിസ്, ലീഡേഴ്‌സ് രാജേഷ് കുമാർ, വിവേക് വിജയൻ,ബിനു നാരായൺ, ഷിനാബ്, ആഷിക്ക്, ഹാജറ, കാശിനാഥൻ, ഗോഡ് വിൻ തുടങ്ങിയവർ പങ്കെടുത്തു.

തളിയിൽ മഹാദേവ ക്ഷേത്രം ഭാരവാഹികളും താഴത്തങ്ങാടി മുസ്‌ലിം ജമാ അത്ത് പ്രസിഡന്റ്‌ മുഹമ്മദ്‌ സാലിയും ചേർന്ന് കൊയ്ത്തരുവ ആസാദിന് നൽകി ശുചീകരണം ഉൽഘാടനം ചെയ്തു. ഇഖ്‌ബാൽ പബ്ലിക് ലൈബ്രറി ഭാരവാഹികൾ ഉനൈസ് പാലപ്പറമ്പിൽ, മാത്തച്ഛൻ, ഷൈൻ തുടങ്ങിയവരും, സുനിൽ എബ്രഹാം ( വെസ്റ്റ് ക്ലബ്ബ്‌) നസീബ് ചേരിക്കൽ (പൊതു പ്രവർത്തകൻ ) പങ്കെടുത്തു.

പ്രോഗ്രാമിന് പങ്കെടുത്തവർക്കുള്ള ഭക്ഷണം ഇഖ്‌ബാൽ പബ്ലിക് ലൈബ്രറി ഒരുക്കിയിരുന്നു.

Hot Topics

Related Articles