അറേബ്യൻ ഭക്ഷണം വില്ലനാകുന്നു..! പാഴ്‌സൽ വാങ്ങിയിൽ മരണം ഉറപ്പോ; കോട്ടയം സംക്രാന്തിയിൽ മലപ്പുറം കുഴിമന്തി; കാസർകോട് ഉദുമയിൽ അൽറൊമൻസിയ; കുഴിമന്തിക്കടകൾ കൊലക്കളങ്ങളാകുമ്പോൾ; വില്ലനാകുന്നത് മയണൈസും സുനാമി ഇറച്ചിയും; നോക്കു കുത്തിയായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോട്ടയം: കോട്ടയം സംക്രാന്തിയിൽ മലപ്പുറം കുഴിമന്തി, കാസർകോട് ഉദുമയിൽ അൽറൊമാൻസിയ റസ്റ്ററന്റിലും കുഴിമന്തി കഴിച്ച് രണ്ടു പേർ മരിച്ചതോടെ കൊലക്കണമായി കുഴിമന്തിക്കടകൾ മാറുന്നു..! കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സ് തിരുവാർപ്പ് സ്വദേശി രശ്മി രാജ്, കാസർകോട് സ്വദേശി അനുശ്രീ എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കുഴിമന്തിയുടെ പേരിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Advertisements

സംസ്ഥാനത്തേയ്ക്ക് വൻ തോതിൽ സുനാമി ഇറച്ചിയും, മോശം ഇറച്ചിയും എത്തുന്നുണ്ടെന്ന പരാതി ഉയർന്നിട്ടുണ്ട്. ഇത് കൂടാതെയാണ് ഹോട്ടലുകളിലെ വൃത്തിയില്ലാത്ത സാഹചര്യവും. ഇത് രണ്ടു ചേർന്നാണ് ഇപ്പോൾ ഹോട്ടലുകളെ കൊലക്കളമാക്കുന്നത്. സംസ്ഥാനത്തെ കാലാവസ്ഥയ്ക്കു ചേർന്നതല്ല കുഴിമന്തിയും, അൽഫാമും അടക്കമുള്ള അറേബ്യൻ വിഭവങ്ങൾ എന്ന പരാതിയും ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുഴിമന്തി കഴിച്ച് രണ്ടാമത്തെ യുവതിയും മരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറബിക് ഫുഡുകൾക്കെതിരെ നേരത്തെ തന്നെ കേരളത്തിൽ പരാതി ഉയർന്നിരുന്നു. വർഷങ്ങൾക്കു മുൻപ് ഷവർമ്മ കഴിച്ച് യുവാവ് മരിക്കുകയും ചെയ്തിരുന്നു. അറേബ്യൻ ഭക്ഷണം പാഴ്‌സലായി വാങ്ങിയവരാണ് മരിച്ചവരിൽ ഏറെയുമെന്നാണ് പരിശോധനയിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ അറേബ്യൻ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളിൽ പരിശോധന കൂടുതൽ കർശനമാക്കണമെന്നാണ് ആവശ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.