ആറന്മുള ഉതൃട്ടാതി വള്ളംകളി : നാളെ പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി

പത്തനംതിട്ട :
ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ സെപ്റ്റംബര്‍ ഒൻപത് ചൊവ്വാഴ്ച പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷയ്ക്കും യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കും അവധി ബാധകമല്ല.

Advertisements

Hot Topics

Related Articles