തിരുവല്ല: ആറന്മുളയിൽ പള്ളിയോടം മുങ്ങി തുഴച്ചിൽക്കാരനായ പതിനേഴുകാരനെ കാണാതായി. ആറന്മുള ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്ക് എത്തിയ പള്ളിയോടം മറിഞ്ഞാണ് പതിനേഴുകാരനെ കാണാതായത്. ചെന്നിത്തല സ്വദേശി ആദിത്യനെയാണ് കാണാതായത് .
ചെന്നിത്തല കരയുടെ പള്ളിയോടമാണ് മറിഞ്ഞത്. ശക്തമായ ഒഴുക്കിൽപെട്ടാണ് പള്ളിയോടം മറിഞ്ഞത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടം ഉണ്ടായത്. യുവാവിനെ കാണാതായതിനെ തുടർന്നു അഗ്നിരക്ഷാ സേനയും, പൊലീസും ചേർന്നു പ്രദേശത്ത് നിരീക്ഷണം നടത്തി വരികയാണ്. വൻ ഒഴുക്കുള്ളതിനാൽ അപകട സാധ്യത ഏറെയാണ്. ഇതേ തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം പ്രദേശത്ത് എത്തി നിരീക്ഷണം നടത്തുകയാണ്.