ആറന്മുള: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ പ്രളയത്തിൽ വീടിനുള്ളിൽ കുടുങ്ങിയവർക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. ആറന്മുളയിൽ മൂന്നു വീടുകൾക്കുള്ളിൽ കുടുങ്ങിയ 17 പേരെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. വള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിപ്പോയ 17 പേരെ ഫയർഫോഴ്സ് സേനാംഗങ്ങൾ ഡിങ്കി ബോട്ടിലെത്തി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആറന്മുള വില്ലേജ് ഓഫീസിനു സമീപമുള്ള മൂന്നു വീട്ടുകാരെയാണ് രക്ഷപ്പെടുത്തിയത്.
Advertisements