പത്തനംതിട്ട: സാധാരണക്കാര്‍ സിനിമയെ സ്നേഹിക്കുന്നത് കൊണ്ടാണ് ജോജു ഉള്‍പ്പെടെയുള്ളവര്‍ താരങ്ങളാകുന്നതെന്ന് ഓര്‍ക്കണമെന്നും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന വിലയുടെ മൂന്നിരട്ടി നികുതി ചുമത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കെ. പി. സി. സി. സെക്രട്ടറി റിങ്കു ചെറിയാന്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിവില്‍ സ്റ്റേഷന് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആറന്മുള വില്ലേജ് ഓഫീസിനുമുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ആധ്യക്ഷത വഹിച്ചു. റെജി തോമസ്, മാത്യു ചമത്തില്‍, കോശി പി. സക്കറിയ, ലാലു തോമസ്, സജി ചാക്കോ, സുരേഷ്ബാബു പാലാഴി, കീഴ്വയ്പൂര് ശിവരാജന്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ രാധാ ചന്ദ്രന് കെ എന്‍ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ: എന്‍ ഷൈലാ ജ് ധര്‍ണ്ണയും മാര്‍ച്ചും ഉത്ഘാടനം ചെയ്തു, മാലേത്ത് സരളാദേവി എക്സ് എം എല്‍ എ. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ സുനില്‍കുമാര്‍ പുല്ലാട്, നന്ദകുമാര്‍ ബി, കെ വി സുരേഷ് കുമാര്‍, വിനീത അനില്‍, .ഉണ്ണിക്കൃഷ്ണന് നായര്‍, മനോജ് കുളനട. പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോ ജി, ഉണ്ണിക്കൃഷ്ണന് നായര്‍ വി ആര്, മനോജ് ജോര്‍ജ്ജ്, കെ ആര് പ്രസാദ് , . തുടങ്ങി വ വര് പ്രസംഗിച്ചു.