പത്തനംതിട്ട : ബധിരയും മൂകയുമായ യുവതിയും 3 വയസ്സുള്ള മകളും ഭർതൃ വീട്ടിൽ തീപൊള്ളലേറ്റ നിലയിൽ കാണപ്പെടുകയും, ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആറന്മുള ഇടയാറന്മുള കോഴിപ്പാലം ശ്രീവൃന്ദ വീട്ടിൽ വിശ്വനാഥൻ നായരുടെ മകൻ വിനീത് വിശ്വനാഥൻ (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ആറിന് രാത്രിയാണ് യുവതിയേയും മകളെയും പൊള്ളലേറ്റനിലയിൽ ഭർത്താവിന്റെ വീട്ടിൽ കാണപ്പെട്ടത്.
തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരണപ്പെടുകയായിരുന്നു. ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത കേസ്, ഡി ഐ ജി ആർ നിശാന്തിനി IPS ഇടപെട്ട് പ്രത്യേകം താല്പര്യമെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി പ്രതികളെ ഉടനടി പിടികൂടാൻ ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശം നൽകിയിരുന്നു. അതനുസരിച്ച് ജില്ലാ പൊലീസ് മേധാവി,പത്തനംതിട്ട ഡി വൈ എസ് പിയെ കേസിന്റെ അന്വേഷണം ഏൽപ്പിച്ചതിനെ തുടർന്ന്, സംഭവത്തിന് ശേഷം നാടുവിട്ട ഒന്നാം പ്രതിയായ ഭർത്താവിനെ പിടികൂടുകയാണുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ഡി വൈ എസ് പി കെ സജീവ് അന്വേഷണം നടത്തിയ കേസ്, അദ്ദേഹം സ്ഥലം മാറിയത്തിനെതുടർന്ന് പുതിയ ഡി വൈ എസ് പി എസ് നന്ദകുമാർ ഏറ്റെടുത്തു. ഭർതൃവീട്ടിലെ നിരന്തര പീഡനവും സ്ത്രീധനത്തിന്റെ പേരിൽ ഉണ്ടായ പീഡനങ്ങളും ആത്മഹത്യാ പ്രേരണയും കാരണം യുവതി കുഞ്ഞിനെ തീകൊളുത്തി കൊന്നശേഷം സ്വയം ജീവനൊടുക്കാൻ തീകൊളുത്തു കയായിരുന്നു. യുവാവും മാതാപിതാക്കളും സംഭവത്തിന് ശേഷം സംസ്ഥാനം വിട്ടുപോയിരുന്നു.
അന്വേഷണസംഘം പ്രതികൾക്കായി വലവിരിച്ച് വിവിധയിടങ്ങളിൽ കാത്തിരുന്നു. യുവതിയുടെ ഭർത്താവ് നാട്ടിലെത്തിയെന്ന് മനസ്സിലാക്കിയ പോലീസ് സംഘം ഇയാളെ തന്ത്രപൂർവം വലയിലാക്കി. ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ ഹരീന്ദ്രൻ,എ എസ് ഐമാരായ സന്തോഷ് കെ, സന്തോഷ് കുമാർ, എസ് സി പി ഓ ഹരികൃഷ്ണൻ, സി പി ഓ ജയകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.