മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി

മദ്യനയ അഴിമതി കേസിലെ അരവിന്ദ് കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യ ഹർജി വിചാരണകോടതി തള്ളി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ നല്‍കിയത്. 7 ദിവസം ജാമ്യം തേടിയായിരുന്നു ഹർജി. കെജ്‌രിവാളിന്റെ ആരോഗ്യ പരിശോധനകള്‍ക്കായി നേരത്തെ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

Advertisements

അതേസമയം മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇ.ഡിയോടും സി.ബി.ഐയോടും കോടതി നിർദേശിച്ചു. ഇതിനുശേഷം മാത്രമേ ജാമ്യ ഹർജി പരിഗണിക്കുകയുള്ളൂ. 15 മാസമായി സിസോദിയ കസ്റ്റഡിയിലാണെന്നും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും അഭിഭാഷകൻ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

Hot Topics

Related Articles